ഒന്നൊന്നര നീക്കം... സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന് മുമ്പ് നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ്; സി.എം.രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; മണ്ണുമാന്ത്രിയന്ത്രം വഴി സമ്പാദിച്ചത് ലക്ഷങ്ങള്‍
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വരുന്ന ചുഴലിക്ക് മുമ്പ് ചോദ്യം ചെയ്യാനിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ്. രണ്ട് പ്രാവശ്യം ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും തെന്നിമാറി ആശുപത്രിയിലെത്തിയ രവീന്ദ്രനെ ഇഡി വിട്ടുകളയുകയായിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അതിനിടെ ഇഡി റെയ്ഡ് ആരംഭിച്ചതോടെ എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പാര്‍ട്ടി പോലും നിര്‍ദേശിച്ചിരിക്കുന്നത്.
അങ്ങനെ രവീന്ദ്രനെ ഏത് നിമിഷവും ഇഡി ചോദ്യം ചെയ്യാനിരിക്കെ മറ്റൊരു നിര്‍ണായക വിവരം പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ ചാനല്‍. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയെന്നാണ് ചാനല്‍ പറയുന്നത്. എണ്‍പത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്ത്രിയന്ത്രം 2018 ല്‍ സൊസൈറ്റിക്ക് നല്കിയ വാടകയിനത്തില്‍ ലക്ഷങ്ങളാണ് കൈപ്പറ്റിയതെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞദിവസം സൊസൈറ്റിയില്‍ ഇ.ഡി നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ലഭിച്ചത്. നിക്ഷേപമുള്ളവരുടെ പട്ടിക പരിശോധിച്ചെങ്കിലും ഈ ഗണത്തില്‍ രവീന്ദ്രന്റെ പേരില്ല. ബന്ധുക്കളുടെ പേരില്‍ ഇടപാടുണ്ടോ എന്നതായിരുന്നു അടുത്ത അന്വേഷണം. 2018 ല്‍ സൊസൈറ്റിക്കായി രവീന്ദ്രന്റെ ഭാര്യയുടെ പേരില്‍ പ്രൊക്ലൈനര്‍ വാടകയ്ക്ക് കൈമാറിയതായി രേഖ ലഭിച്ചു.
എണ്‍പത് ലക്ഷത്തിലധികം രൂപയാണ് ഉപകരണത്തിന്റെ വില. പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കില്‍ വാടക കൈമാറണമെന്നാണ് കരാര്‍. രണ്ടര വര്‍ഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ മെഷിന് പ്രവര്‍ത്തിക്കുന്നു. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങള്‍ എത്തിയിരുന്നതായും ബാങ്ക് രേഖകള്‍ തെളിയിക്കുന്നു. ഇതിന്റെ മുഴുവന്‍ തെളിവുകളും ഇ.ഡി ശേഖരിച്ചു.
സി.എം.രവീന്ദ്രന് സൊസൈറ്റിയുമായുള്ള പണമിടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഇ.ഡി കൊച്ചി യൂണിറ്റ് കോഴിക്കോട് സബ് സോണല്‍ അധികൃതരെ ചുമതലപ്പെടുത്തിയത്. നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് ഇഡിയുടെ പരിശോധന നടന്നത്. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പിഎസ് സിഎം രവീന്ദ്രനുമായി സൊസൈറ്റിക്ക് സാമ്പത്തി ബന്ധമുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി യുഎല്‍സിസി ആസ്ഥാനത്ത് എത്തിയത്.
രാവിലെ ഒന്‍പത് മണിയോടെ വടകര നാദാപുരം റോഡിലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എത്തിയ ഇഡി സംഘം രണ്ടര മണിക്കൂറോളം ഓഫീസില്‍ പരിശോധന നടത്തി. അതേസമയം ഇഡി സംഘം വിവരങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്തതെന്നും ഫയലുകള്‍ കൊണ്ടുപോയിട്ടില്ലെന്നും സൈസൈറ്റി ചെയര്മാന് പാലേരി രമേശന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവിടെ നിന്നും നിര്‍ണായക വിവരങ്ങള്‍ ഇഡി ശേഖരിച്ചു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തയോടെ വ്യക്തമായത്.
എന്തായാലും ശിവശങ്കറിന്മേല്‍ പരമാവധി കുരുക്ക് മുറുക്കിയ ശേഷമാണ് രവീന്ദ്രനെ ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിക്കുന്നത്. രവീന്ദ്രന് ചോദ്യം ചെയ്യാന്‍ എത്താന്‍ മടിച്ചതോടെ തുടര്‍ച്ചയായ റെയ്ഡുകളാണ് ഇഡി നടത്തിയത്. അതോടെയാണ് എത്രയും വേഗം ഹാജരാകാന്‍ പാര്‍ട്ടി പറയുന്നത്. എന്തായാലും ചുഴലിക്കാറ്റിന് മുമ്പ് രവീന്ദ്രന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകും.
"
https://www.facebook.com/Malayalivartha