ബുറേവി ചുഴലിക്കാറ്റ് കേരള തീരത്ത് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു... ചുഴലിക്കാറ്റ് ഭീഷണി നേരിടുന്ന ജില്ലകള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ബുറേവി ചുഴലിക്കാറ്റ് കേരള തീരത്ത് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗമാണ് വിളിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന് സെക്രട്ടറിയേറ്റിലാണ് യോഗം. ചുഴലിക്കാറ്റ് ഭീഷണി നേരിടുന്ന ജില്ലകള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ തെക്കന്‍ ജില്ലകളുടെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതല്‍ അംഗങ്ങളെ ദുരന്ത സാധ്യത മേഖലകളില്‍ നിയോഗിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും റവന്യമന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു.
"a
https://www.facebook.com/Malayalivartha