എന്റെ നിറവും രോമമുള്ള കൈകളും എവിടെ; മാസികയില്‍ അടിച്ച് വന്ന തന്റെ ചിത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ അവർക്ക് സാധിച്ചില്ല; പൊട്ടിത്തെറിച്ച് കനി കുസൃതി

'ബിരിയാണി' എന്ന് കേൾക്കുമ്പോൾ കുറച്ച് പേരുടെയെങ്കിലും മനസ്സിൽ ഓടിയെത്തുന്നത് കനി കുസൃതിയാണ് . ആ സിനിമയിലെ നായികാ കഥാപാത്രത്തിലൂടെ അന്താരാഷ്‌ട്ര അംഗീകാരം നേടിയെടുത്ത നടിയാണ് കനി. ഷോർട്ട് ഫിലീമുകളിലൂടെയും മോഡലിംഗ് ഷൂട്ടുകളിലൂടെയുമാണ് കനി പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്.
മികച്ച നടിയായതിന് പിന്നാലെ നിരവധി അഭിമുഖങ്ങളില്‍ കനി പങ്കെടുത്തിരുന്നു. ഇപ്പോൾ ഏറ്റവും പുതിയതായി ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങളും പുറത്ത് വന്നിരിക്കുകയാണ്. മാസികയില്‍ അടിച്ച് വന്ന തന്റെ ചിത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ഗൃഹലക്ഷ്മിയ്ക്ക് സാധിച്ചില്ലെന്ന് ചൂണ്ടി കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് കനി ഇപ്പോൾ . പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റ് ചെയ്ത് കൊണ്ടാണ് തന്റെ നിലപാട് കനി വ്യക്തമാക്കിയത്. ഇത്തവണത്തെ ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായി തിരഞ്ഞെടുത്തത് നടി കനി കുസൃതിയെ ആയിരുന്നു. 'മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക' എന്ന തലക്കെട്ടില്‍ കനിയുടെ അഭിമുഖവും എത്തിയിരുന്നു. എന്നാല്‍ അച്ചടിച്ച് വന്ന ചിത്രത്തില്‍ തന്റെ യഥാര്‍ഥ നിറവും രോമമുള്ള കൈകളും എവിടെ എന്നാണ് കനി ചോദിക്കുന്നത്. മാസികയിലെ കവര്‍ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എന്റെ രോമാവൃതമായ കൈകളും തൊലിയുടെ നിറവുമൊക്കെ എവിടെയെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കനി ചോദിച്ചത്
'നിങ്ങള്‍ എന്റ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു'. മാസികയുടെ അകത്ത് കൊടുത്തിരിക്കുന്ന ചില ചിത്രങ്ങള്‍ ശരിയായ രീതിയില്‍ ആണെങ്കിലും മാസികയുടെ കവറില്‍ തന്നെ വെളുപ്പിച്ചെടുത്തത് എന്തിനാണെന്നാണ് നടി ചോദിക്കുന്നത്. 'ഷൂട്ടിന് മുമ്പ് ഞാനെന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. ഈ ചിത്രത്തിലെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. എന്നാല്‍ കവര്‍ ഫോട്ടോയില്‍ ഇത് മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായത് എന്തുകൊണ്ടാണെന്നാണ് നടി ചോദ്യം ചെയ്തിരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ നിങ്ങളോടുള്ള ഇഷ്ടം കൂടി വരികയാണ് കനി എന്നാണ് ആരാധകർ പറയുന്നത്.
https://www.facebook.com/Malayalivartha