സ്പീക്കർക്കെതിരായ പരാമർശം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അവകാശ ലംഘന നോട്ടീസുമായി ഐ.ബി. സതീഷ് എംഎല്‍എ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അവകാശ ലംഘന നോട്ടീസ്. ചെന്നിത്തല നിയമസഭയെ അവഹേളിച്ചുവെന്ന് കാണിച്ച് ഐ.ബി. സതീഷ് എംഎല്‍എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
ചെന്നിത്തല സ്പീക്കര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരേയുള്ള വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി വന്നതിനുപിന്നാലെയാണ് ചെന്നിത്തല സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയത്.
സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും സ്പീക്കര്‍ മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവ മാത്രമാണ് എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ സഭയോടുള്ള അനാദരവായി കണക്കിലെടുത്ത് അവകാശ ലംഘനത്തിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സതീഷ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
https://www.facebook.com/Malayalivartha