ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം; അഞ്ചു ജില്ലകളില്‍ നാളെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഒരു അതിതീവ്ര ന്യൂനമര്‍ദമായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ബുറേവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കിലാണ് ഉള്ളത്. തമിഴ്നാട് രാമനാഥപുരത്തിനടുത്തു വച്ചാണ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയതെന്നും കാലവസ്ഥ വകുപ്പ് വ്യക്തമാക്കി.ഇന്ന് അര്‍ദ്ധരാത്രിയോടെ തന്നെ ചുഴലിക്കാറ്റ് തീരം തൊടും.
അതേസമയം ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ നാളെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്കാണ് പൊതു അവധി. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമാല്ല.
https://www.facebook.com/Malayalivartha