Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്ര ഫണ്ടില്ലാതെ സിപിഐ വകുപ്പുകള്‍ക്കും രക്ഷയില്ല... പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി, ഫണ്ടിനേക്കാൾ പ്രധാനം നയമെന്ന് ബിനോയ്; ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്


സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


  ലോഡ്ജിലെ കൊലപാതകം:. പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ


  കിരീടം ഉറപ്പിച്ച് തലസ്ഥാനം... എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് അനന്തപുരിയിൽ സമാപനം.... വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...

അമ്പരന്ന് സഖാക്കള്‍... സ്വപ്ന സുരേഷിനെ നിയമിച്ചതിനെ ചൊല്ലി അടിയോടടി; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്; സര്‍ക്കാരിനെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

05 DECEMBER 2020 08:30 AM IST
മലയാളി വാര്‍ത്ത

പത്താംക്ലാസ് പാസായോയെന്ന് പൊന്നാങ്ങള പോലും സംശയിക്കുന്ന സ്വപ്ന സുരേഷിന് ലക്ഷങ്ങള്‍ ശമ്പളം നല്‍കി നിയമിച്ചതിനെ ചൊല്ലി മറ്റൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. സ്വപ്നയെ നിയമിച്ചത് മറ്റുള്ളവരുടെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഇതാദ്യമായി പരസ്യമായി പറയുകയാണ്. സ്വപ്നയെ നിയമിച്ചതിന്റെ പഴി പിഡബ്ല്യുസിയുടെ ചുമലില്‍ വച്ചൊഴിയാന്‍ ശ്രമിച്ച സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വാദം. വിജിലന്‍സ് മൊഴിയെടുക്കുമ്പോഴും പിഡബ്ല്യുസി ഈ വാദമുയര്‍ത്തിയാല്‍ കെഎസ്‌ഐടിഐഎല്‍ പ്രതിക്കൂട്ടിലാകും.

മിക്ക പ്രധാന പദ്ധതികളിലെയും കണ്‍സല്‍റ്റന്റ് ആയ രാജ്യാന്തര സ്ഥാപനം സര്‍ക്കാരിനെതിരെ പോര്‍മുഖം തുറക്കുന്നതും സംസ്ഥാന ചരിത്രത്തില്‍ ആദ്യമാവും. കെഎസ്‌ഐടിഐഎല്ലിന്റെ ചെയര്‍മാന്‍ കൂടിയായിരുന്ന എം. ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് എംഡി ജയശങ്കര്‍ പ്രസാദ്, സ്വപ്നയുടെ ബയോഡേറ്റ അയച്ചതെന്നാണ് സൂചന.

വിലക്ക് ഉത്തരവിറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ നിയമയുദ്ധത്തിലേക്ക് പിഡബ്ല്യുസി കടക്കുമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നില്ല. നിയമനത്തിനു പിന്നിലെ അണിയറ നീക്കങ്ങള്‍ കോടതിയിലേക്ക് വലിച്ചിഴച്ചാല്‍ പ്രശ്‌നമാകുമെന്ന് കണ്ട് 5 മാസത്തോളം പിഡബ്ല്യുസിയെ പ്രകോപിപ്പിക്കാതെയായിരുന്നു സര്‍ക്കാര്‍ നീക്കം.

സംസ്ഥാനത്തെ ഐടി പദ്ധതികളില്‍ നിന്നു മാത്രമാണ് വിലക്കെങ്കിലും രാജ്യത്തെ മറ്റ് സര്‍ക്കാര്‍ കണ്‍സല്‍റ്റന്‍സി ടെന്‍ഡറുകളും ഇതിലൂടെ പിഡബ്ല്യുസിക്ക് നഷ്ടമാകുമെന്ന ആശങ്കയും ഹര്‍ജിയിലുണ്ട്. എവിടെയെങ്കിലും വിലക്കു പട്ടികയില്‍പ്പെടുകയോ വിലക്ക് നേരിടുകയോ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മിക്ക ടെന്‍ഡറുകളിലും പങ്കെടുക്കുന്നതില്‍ അയോഗ്യതയുണ്ട്. ഇക്കാരണത്താലാണ് പിഡബ്ല്യുസി അതിവേഗത്തില്‍ നിയമനടപടിയിലേക്ക് നീങ്ങിയത്.

സര്‍ക്കാര്‍ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനവും ഏകപക്ഷീയവുമാണെന്നു ഹൈക്കോടതിയില്‍ പിഡബ്ല്യുസി വാദിച്ചു. നടപടിക്കു മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയില്ല. ഉത്തരവ് ഇറക്കുന്നതിനു മുന്‍പ് ഹിയിറങ്ങിനുള്ള അവസരവും നല്‍കിയില്ല. ഇതോടെ പെട്ടുപോയിരിക്കുകയാണ് സര്‍ക്കാര്‍.

അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവരുടെ രഹസ്യമൊഴികളിലെ വെളിപ്പെടുത്തലുകള്‍ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാക്കുന്നതാണെന്നാണ് കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചത്. സ്വര്‍ണക്കടത്തും ഡോളര്‍കടത്തും തമ്മില്‍ ബന്ധമുണ്ട്.

സ്വപ്നയുടെയും സരിത്തിന്റെയും പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ് പറയുന്നത്. വിവിധ കാരണങ്ങളാല്‍ 3 പേരെയും ഒരുമിച്ചു ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കുറ്റകൃത്യത്തിലെ മറ്റു പ്രതികളുടെ പങ്കാളിത്തവും തെളിവുകളും കണ്ടെത്താന്‍ ഈ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ നേരിട്ടു ബാധിക്കുന്ന കുറ്റകൃത്യത്തില്‍ വിദേശികള്‍ക്കും നേരിട്ടു പങ്കാളിത്തമുണ്ട്. ഇതു സംബന്ധിച്ചു പ്രതികള്‍ കസ്റ്റംസിനു നല്‍കിയ മൊഴികളാണ് രഹസ്യമൊഴിയായി മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയത്. കേസില്‍ ഇതുവരെ സ്വപ്ന സുരേഷിനു വേണ്ടി ഹാജരായ പ്രതിഭാഗം അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതും വാര്‍ത്തയായി. ഇങ്ങനെ അന്വേഷണസംഘം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പിഡബ്ല്യുസിയുടെ വെളിപ്പെടുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേമ്പനാട്ട് കായലിൽ കാറ്റിൽ വള്ളം മറിഞ്ഞ് കാണാതായ  (4 minutes ago)

കൊടുങ്കാറ്റ കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!  (14 minutes ago)

ജോലി സ്ഥലത്തേക്ക് പോകവേ ബൈക്കും കാറും കൂട്ടിയിടിച്ച്  (16 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട് സിപിഐഎം ജനപ്രതിനിധി; രാഹുലിനെ പാലക്കാട്ടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന ഡിവൈഎഫ്‌ഐ നിലപാടിനിടെയാണ് സംഭവം  (18 minutes ago)

ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ്  (31 minutes ago)

സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് ഇന്ന് പദവിയിൽ സ്ഥാനക്കയറ്റമോ സ്ഥലമാറ്റമോ പ്രതീക്ഷിക്കാവുന്നതാണ്  (47 minutes ago)

അടുത്ത വർഷം കണ്ണൂരിൽ സ്കൂൾ കായികമേള  (1 hour ago)

സ്വർണവിലയിൽ ഇടിവ്....  (1 hour ago)

ഇരുമ്പു കമ്പികൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

വിമാനത്താവളങ്ങൾ അടച്ചു ട്രെയിനുകൾക്കും പണി "മൊൻത" വിഴുങ്ങുന്നു ചുഴലിക്കാറ്റി സംഭവിക്കുന്നത്  (1 hour ago)

കരമനയാറിന്റെ തീരത്തെ ആഴാങ്കൽ നടപ്പാത    (1 hour ago)

നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠി ആതിഥേയത്വം വഹിക്കും.  (1 hour ago)

ശബരിമലയിലെ സ്വർണകവർച്ചാ കേസിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിച്ച് എസ്‌ ഐ ടി  (2 hours ago)

രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി  (2 hours ago)

ചുഴറ്റിയടിച്ച് ‘മൊൻത’ കേരളത്തിൽ ഇന്ന് അവധി..? അടുത്ത മണിക്കൂറിൽ വിമാനങ്ങൾ റദ്ദാക്കി ..!  (2 hours ago)

Malayali Vartha Recommends