രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചതിനു മകളെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; തലയ്ക്ക് വെട്ടേറ്റ പെണ്‍കുട്ടിയുടെ വലതുകൈയിലെ മോതിര വിരൽ മുറിഞ്ഞു തൂങ്ങി, ഞെട്ടലോടെ പ്രദേശവാസികൾ
രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചതിനു മകളെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയുണ്ടായി. തലയ്ക്ക് വെട്ടേറ്റ പെണ്‍കുട്ടിയുടെ വലതുകൈയിലെ മോതിര വിരൽ മുറിഞ്ഞു തൂങ്ങി. പതിനേഴുകാരിയായ മകളെയാണ് നിസ്സാര കാരണത്തിന് പിതാവ് അതിക്രൂരമായി ആക്രമിച്ചത്. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ മകളുടെ തലയ്ക്കു സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തതായി പോലീസ് പറയുകയുണ്ടായി. സംഭവത്തിൽ കറുകച്ചാൽ പച്ചിലമാക്കൽ മാവേലിതാഴെയിൽ രഘു (49)വിനെ കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു.
പിതാവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പോലീസ് പറഞ്ഞത് ഇങ്ങനെ; ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയിൽ നിന്നു രക്തം വാർന്നൊഴുകിയതിനെത്തുടർന്നു നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വെട്ടി. വെട്ടു തടയുന്നതിനിടയിൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.
സംഭവസമയത്ത് ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തെ തുടർന്നു സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. രഘുവിനെ പോലീസ് കറുകച്ചാൽ കവലയിൽനിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha