ഉച്ചയ്ക്ക് മുമ്പ് എല്ലാവരും പോളിംഗ് ബൂത്തിൽ എത്തണം: ഉച്ചയ്ക്കുശേഷം കിംവദന്തിക്കാർ പലതും പ്രചരിപ്പിക്കും: പ്രതികരണവുമായി സുരേഷ് ഗോപി

കിംവദന്തികള്‍ പരത്താന്‍ ജാരസംഘങ്ങൾ ചുറ്റമുണ്ട്; ഉച്ചയ്ക്ക് മുന്‍പ് വോട്ട് ചെയ്യണമെന്ന് അറിയിച്ച് സുരേഷ് ഗോപി.തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി ഗംഭീര വിജയം നേടുമെന്ന് ബിജെപി എം.പി. സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് ശാസ്തമംഗലത്തെ വാർഡിൽ ആദ്യ വോട്ടർമാരിൽ ഒരാളായി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ഉച്ചയ്ക്ക് ശേഷം കിംവദന്തികൾ പരത്താൻ ചില ജാരസംഘങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി പിടിച്ചടക്കണം. പുതിയ തയ്യാറെടുപ്പിൽ ബി.ജെ.പിക്ക് മാത്രമേ അതിന് സാധ്യതയുള്ളൂ. വോട്ടർമാരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എല്ലാ തിരഞ്ഞെടുപ്പിലും ഞങ്ങൾ ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. ഇത്തവണ അത് കൂടുതൽ ശക്തമായി. ഇത്തവണ തിരഞ്ഞെടുപ്പ് ദിനമെത്തുമ്പോൾ എല്ലാത്തിന്റേയും വിലയിരുത്തലുണ്ടാവും. അത് പൂർണമാണ്, സത്യസന്ധമാണെങ്കിൽ ബി.ജെ.പിക്ക് ഗംഭീര വിജയമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാന ജില്ലയില്‍ ഇക്കുറി എല്‍ഡിഎഫിനെ അട്ടിമറിച്ച് നേട്ടമുണ്ടാക്കാനാവും എന്ന കണക്ക് കൂട്ടലിലാണ് ബിജെപി ഉള്ളത്.പാര്‍ട്ടിക്ക് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു എംഎല്‍എയെ നല്‍കിയ ജില്ലയില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളാണ് തദ്ദേശ തിരഞ്ഞെടുപ്പിലുളളത്. ബിജെപി എംപി ആയ നടന്‍ സുരേഷ് ഗോപി അടക്കമുളളവര്‍ തിരുവനന്തപുരത്ത് സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. എന്നാൽ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുളള സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമായിരുന്നു.
എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുക്കാനാണ് ഇക്കുറി ബിജെപി പരിശ്രമിക്കുന്നത്. ആറ്റിങ്ങലില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി എതിര്‍ സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ബിജെപിയുടേത് അല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ മലിനമാണ് എന്നാണ് നടന്‍ പ്രസംഗിച്ചത്.
ആറ്റിങ്ങലിലെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിലെ വിവാദമായ ഭാഗം ഇങ്ങനെ: '' അത്രയ്ക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. അവരെ സ്ഥാനാര്‍ത്ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍, ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും''. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലുളള ഓരോ സമ്മതിദായകരും ഈ 31 പേരെയും വിലമതിക്കാനാവാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം എന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വെറുപ്പിന്‌റെ പ്രത്യയശാസ്ത്രമാണ് ഇത്തരക്കാര്‍ പേറുന്നത് എന്നാണ് വിമര്‍ശനം.
കേരളത്തിലെ ജനങ്ങള്‍ക്കുളള അവസരമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടേറിയറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ് എന്നും അദ്ദേഹം പറഞ്ഞു.2015ലെ തിരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്ന് കൂടിയതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.അവരുടെ നടുവൊടിക്കാന്‍ ശ്രമം നടന്നു. എന്നാല്‍ തിരിച്ച് ഒടിച്ചില്ല. പക്ഷേ നടുവൊടുക്കാന്‍ ശ്രമിച്ചവരുടെയെല്ലാം നടുവൊടിഞ്ഞ് കിടക്കുകയാണ് എന്നും സുരേഷ് ഗോപി പരിഹസിച്ചിരുന്നു എല്‍ഡിഎഫും യുഡിഎഫും വരില്ലെന്നും രണ്ട് കൂട്ടരും തുലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. നിങ്ങള്‍ മനസ്സ് വെച്ചാല്‍ അടുത്ത 5 വര്‍ഷക്കാലം കേരളത്തില്‍ താമരയുടെ സുഗന്ധമായിരിക്കും ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അത് സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറക്കാനും സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.എല്ലാ വാര്‍ഡുകളിലും ബിജെപി ജയിച്ച് വരും. എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ മാനസിക മാറ്റം ജനങ്ങളില്‍ ഉണ്ടാകണം എന്ന് നേരത്തെ എന്‍ഡിഎയുടെ പൂജപ്പുര വാര്‍ഡ് തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ട് നില്‍ക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശത്രു ആരാണെന്ന് കേരളത്തിലെ ജനത കണ്ടെത്തിക്കഴിഞ്ഞു. ഇനി അവര്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
"
https://www.facebook.com/Malayalivartha