അന്നൊക്കെ ഞാനും ഉന്തിയിട്ടുണ്ട് : എന്നാൽ ഇന്ന് ഉന്താൻ വേറെ ആൾക്കാർ ഉണ്ട്: ഇന്ധനവില വർധന വിനോട് പ്രതികരിച്ച് കെ സുരേന്ദ്രൻ

ഇന്ധനവില വർദ്ധനവിനെതിരെ പ്രതികരിച്ച് കെ സുരേന്ദ്രൻ രംഗത്ത്.ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു . ഇന്ധന വിലവർധനവിനെതിരെ ഒരിക്കൽ താൻ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണ്. എന്നാൽ ഇപ്പോൾ വണ്ടിയുന്താൻ വേറെ ആളുകളുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്ധന വില നിർണയാധികാരം എടുത്തുകളഞ്ഞത് യുപിഎ സർക്കാരാണ്. കോൺഗ്രസിന് എങ്ങനെ അതിനെതിരെ പറയാൻ കഴിയും. പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
യുപിഎ സർക്കാർ ചെയ്ത തെറ്റായ കാര്യം സർക്കാർ തിരുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, അത് അത്ര എളുപ്പം തിരുത്താൻ കഴിയുന്ന കാര്യമല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ഗ്ലോബലൈസേഷന്റെ ഭാഗമായി മാർക്കറ്റ് ഓപ്പൺ ആകുമ്പോൾ സർക്കാരിൽനിന്ന് പലതും നഷ്ടപ്പെടും. അത് ഇന്നുണ്ടായ സംഗതിയല്ല, അദ്ദേഹം പറഞ്ഞു.
പെട്രോൾ വില തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ആരാണ് ഇതൊക്കെ നോക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. പെട്രോൾ വിലവർധനവ് ജനങ്ങളെ ബാധിക്കില്ല. 87 രൂപയ്ക്ക് യുപിഎ ഭരണകാലത്ത് പെട്രോൾ അടിച്ചിട്ടുണ്ട്. ഇപ്പോൾ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രൻ ചോദിച്ചു.
താങ്കൾ തന്നെ മുൻപ് പെട്രോൾ വിലവർധനവിനെതിരെ വണ്ടിയുന്തി പ്രതിഷേധിച്ചതാണല്ലോ എന്ന ചോദ്യത്തിന് ഇപ്പോൾ വണ്ടിയുന്താൻ വേറെ ആൾക്കാരുണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഞാൻ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സമരം ചെയ്യും. ഏതു വിഷയത്തിലും അങ്ങനെയാണ്. അതിനെന്താ കുഴപ്പം, സുരേന്ദ്രൻ ചോദിച്ചു.
പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമാണോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ വീണ്ടും ഇന്ധന വിലകൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. 18 ദിവസത്തിന് ഇടയിൽ ഡീസലിന് കൂടിയത് 3.57 രൂപയാണ്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണ ഇന്ധനവില കൂട്ടി.
ഇക്കാലത്ത് പെട്രോളിന് 2.62 രൂപയും ഡീസലിന് 3.57 രൂപയും വർധിച്ചു. പല ജില്ലകളിലും പെട്രോൾ വില 85 കടന്നു. ഡീസൽ വില 80ന് അടുത്തെത്തി. ഇന്ധനവില കഴിഞ്ഞ 2 വർഷത്ത ഏറ്റവും ഉയർന്ന നിരക്കിലേക്കു കുതിച്ചു. 2018 ഒക്ടോബറിനു ശേഷമുള്ള ഉയർന്ന വിലയാണിത്. അതെ സമയം സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതനെ വെളിപ്പെടുth.ഭഗവാന്റെ നാമധേയത്തിലുള്ള ഒരാളാണെന്നാണ് സൂചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കേസിൽ ഒരു ഉന്നതന് മാത്രമാണ് പങ്കുള്ളത് എന്ന് കരുതുന്നില്ല, നാലോ അഞ്ചോ പേർ പ്രധാനികളായി ഉണ്ടെന്നാണ് തന്റെ നിരീക്ഷണമെന്നും കെ സുരേന്ദ്രൻ വാർത്താമ്മേളനത്തിൽ പറഞ്ഞു.
ഉന്നതൻ ആരാണെന്ന പേര് ഇപ്പോൾ പറയുന്നില്ല നിയമപരമായി പേരുകൾ പുറത്തുവരുന്നതല്ലേ നല്ലത്. പ്രസേനനെ കൊന്നത് ആരുവാൻ പോലും എന്ന് ചോദിച്ചപ്പോൾ പ്രസേനനെ കൊന്നത് ഈശ്വരൻ പോലും എന്നാണ് മറുപടി പറഞ്ഞത്. ഭഗവാന്റെ പര്യായപദങ്ങളാണ് ഭാരതത്തിലെ പേരുകളെല്ലാം.'- സുരേന്ദ്രൻ പറഞ്ഞു.
'ആരൊക്കെയാണ് സ്വപ്നയേയും സംഘത്തേയും കള്ളക്കടത്തിന് സഹായിച്ചത്? സത്യം തുറന്നുപറയാൻ മുഖ്യമന്ത്രി തയ്യാറാവണം. തെറ്റ് പറ്റിപോയെങ്കിൽ അത് ഏറ്റു പറയാനും മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും തയ്യാറാവണം. അതിനുള്ള ആർജവം കാണിക്കണം. അത് കാണിക്കാതെ അന്വേഷണ ഏജൻസികൾക്കെതിരെ പ്രചരണം നടത്താനാണ് അവർ ശ്രമിക്കുന്നത്.'
'ഭരണസംവിധാനമാകെ സ്വർണക്കള്ളക്കടത്തിന് സഹായം നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചത്. കേരളം ഞെട്ടുന്ന കഥകളാണ് ഇനി പുറത്തുവരാനുള്ളത്. എന്നിട്ടും മുഖ്യമന്ത്രിയോ പാർട്ടി നേതാക്കളോ സംസ്ഥാന സർക്കാരിനെ അനുകൂലിക്കുന്നവരോ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നൽകാൻ തയ്യാറായിട്ടില്ല. കള്ളക്കടത്ത് ചർച്ചകൾ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി അത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. പാർട്ടി സെക്രട്ടറി എല്ലാ ചോദ്യങ്ങളും ചിരിച്ചുതള്ളുന്നു. പാർട്ടിയുടെ കേന്ദ്രനേതൃത്വം കുറ്റകരമായ മൗനം പാലിക്കുന്നു. അധികാരത്തിന്റെ ഉന്നത ശ്രേണിയിലിരിക്കുന്ന ആളുകൾ സ്വർണക്കള്ളക്കടത്ത് സംഘത്തെ വഴിവിട്ടു സഹായിച്ചുവെന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ എന്തുകൊണ്ടാണ് ഇവർ മൗനം പാലിക്കുന്നത്. നാട്ടിലെ ജനങ്ങളോട് ഇവർക്ക് ഉത്തരവാദിത്തമില്ലേ? ' എന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha