എണ്ണിക്കോ സാറമാരെ... സ്വപ്ന സുരേഷിന്റെ ഓഡിയോയില്‍ കേസെടുത്ത് നിജസ്ഥിതി അറിയിക്കണമെന്ന് ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടിട്ടും പുല്ല് വിലനല്‍കി ഇപ്പോഴും തണുപ്പന്‍ മട്ടില്‍; പലരും ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന കോടതിയില്‍ അറിയിച്ചതോടെ കട്ടക്കലിപ്പില്‍ നടപടിയെടുക്കാനൊരുങ്ങി ഋഷിരാജ് സിംഗ്

മലയാളികള്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന പോലീസ് ഓഫീസറാണ് ഋഷിരാജ് സിംഗ്. അഴിമതിക്കാര്‍ക്ക് പേടിസ്വപ്നമായ ഋഷിരാജ് സിംഗ് വളരെ പെട്ടന്നാണ് നടപടികള്‍ സ്വീകരിക്കുന്നത്. എന്തിന് ജയിലില്‍ സ്വപ്നയെ ചിലര്‍ കണ്ടു എന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയോട് പോലും നോട്ടീസയച്ചാണ് പ്രതികരിച്ചത്. ജയിലില്‍ എല്ലാം സുതാര്യമായാണ് നടക്കുന്നതെന്നാണ് ഋഷിരാജ് സിംഗ് കരുതിയാണ് മേലാല്‍ അങ്ങനെ പറയരുതെന്ന് പറഞ്ഞ് കത്തയച്ചത്. എന്നാല്‍ സിംഗിനെ പോലും ഞെട്ടിച്ച് പലരും അനധികൃതമായി സ്വപ്നയെ കണ്ടെന്നാണ് സ്വപ്ന തന്നെ കോടതിയില്‍ പറഞ്ഞത്. കോടതി സ്വപ്നയ്ക്ക് സുരക്ഷയും ഏര്‍പ്പെടുത്തി. ഇതോടെ കട്ട കലിപ്പിലാണ് സിംഗ്. തന്റെ അധികാര പരിധിയില്‍ കയറി മേഞ്ഞ ഏത് കൊല കൊമ്പനായാലും പൂട്ടാനൊരുങ്ങുകയാണ് സിംഗ്. മാത്രമല്ല പഴയ സ്വപ്നയുടെ ഓഡിയോ ക്ലിപ്പിന്റെ വസ്തുതയറിയാനും കടുപ്പിക്കും.
അതേസമയം മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശം തിരിച്ചടിക്കുകയാണ്. നവംബര്‍ 25ന് മുന്‍പ് പലവട്ടം അട്ടക്കുളങ്ങര ജയിലിലെത്തിയ ചിലര്‍, ഉന്നതരുടെ പേരു പറഞ്ഞാല്‍ ജീവന് ഭീഷണിയുണ്ടാവുമെന്ന് അറിയിച്ചെന്നാണ് സ്വപ്ന ഇന്നലെ കോടതിയില്‍ പരാതിപ്പെട്ടത്. നവംബര്‍ 18നാണ് ശബ്ദസന്ദേശം പുറത്തുവന്നത്. ഭീഷണിപ്പെടുത്താന്‍ ജയിലിലെത്തിയവര്‍ റെക്കാഡ് ചെയ്ത ശബ്ദത്തിലെ ഒരു ഭാഗമാണ് പുറത്തുവന്നതെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്. രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് കസ്റ്റംസും ഇ.ഡിയും പറയുന്നത്.
ജയിലില്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് പൊലീസാണ് അന്വേഷിക്കേണ്ടത്. പക്ഷേ, അവരുടേതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടിട്ടു പോലും പൊലീസ് കേസെടുത്തിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതൊഴിച്ചാല്‍, സ്വപ്നയുടെ മൊഴിയെടുക്കാന്‍ പോലും തയ്യാറായിട്ടില്ല. ശബ്ദരേഖ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്ക് ജീവന് ഭീഷണിയുണ്ടെന്ന പരാതി അതീവ ഗൗരവമുള്ളതാണെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമായി സഹകരിക്കരുതെന്ന ഭീഷണി, വന്‍ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും .ഒക്ടോബര്‍ 14 നാണ് സ്വപ്നയെ കൊച്ചിയില്‍ നിന്ന് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. കൊഫെപോസ ചുമത്തിയതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല.
നവംബര്‍ രണ്ടിന് വിജിലന്‍സും മൂന്നിനും പത്തിനും ഇ.ഡിയും 18 ന് കസ്റ്റംസും ചോദ്യം ചെയ്തു. ബുധനാഴ്ച മാത്രമാണ് സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ളത്. അമ്മ, സഹോദരന്‍, ഭര്‍ത്താവ്, രണ്ടു മക്കള്‍ എന്നിവര്‍ക്ക് കസ്റ്റംസ്, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് കാണാനാവുക. സന്ദര്‍ശകരുടെ മൊബൈല്‍ ഫോണുകള്‍ ജയില്‍ കവാടത്തിനപ്പുറത്തേക്ക് അനുവദിക്കില്ല. ഇത്തരം കടുത്ത നിയന്ത്രണങ്ങളുള്ള ജയിലിലാണ് നാലു പേര്‍ നിരവധി തവണയെത്തി ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പരാതിപ്പെട്ടിരിക്കുന്നത്.
ഇത്രയും ആയ സ്ഥിതിക്ക് ഋഷിരാജ് സിംഗും വെറുതേയിരിക്കില്ല. ജയിലില്‍ ആരൊക്കെ വന്നു പോയതായി കണ്ടെത്താനായി നീക്കം നടത്തും. അടുത്തിടെയായതിനാല്‍ ജയിലിലെ സിസിടിവി പരിശോധിച്ചാല്‍ പോലും ഭിഷണിപ്പെടുത്തിയവരെ കണ്ടെത്താനാകും. എന്തായാലും സിങ്കത്തിന്റെ നിലപാടറിയാന്‍ കാത്തിരിക്കാം.
"
https://www.facebook.com/Malayalivartha