ആകാംക്ഷയോടെ കേരളം... ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ ചര്‍ച്ചയായത് രാഷ്ട്രീയമെന്ന് തെരഞ്ഞടുപ്പ് നിരീക്ഷകര്‍ കരുതുന്നു; പോളിംഗ് വര്‍ധിച്ചത് യുഡിഎഫിന് അനുകൂലമാകുമോ?

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിലും റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് വര്‍ധിച്ചത് യു ഡി എഫിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. 72.61 % ആണ് 5 ജില്ലകളിലെ ആകെ പോളിംഗ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതിയത്. വോട്ടെടുപ്പ് ഉച്ചയോടെ തന്നെ 50 ശതമാനം കടന്നിരുന്നു. 5മണിക്ക് ഇത് 70.86% ആണ്.ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്..
തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം ഇങ്ങനെയാണ്.
ജില്ല പോളിങ് ശതമാനം
തിരുവനന്തപുരം 69.67%
കൊല്ലം 73.3.97%
പത്തനംതിട്ട 69.71 %
ആലപ്പുഴ 77.21 %
ഇടുക്കി 74. 51%
കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടന്നത്. ചില പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടെടുപ്പ് യന്ത്രം തകരാറിലായത് ഒഴിച്ചാല്‍ പോളിങ് സുഖകരമായി പുരോഗമിക്കുകയാണ്. മന്തിമാരായ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, സുരേഷ് ഗോപി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ സമ്മതിദാനം വിനിയോഗിച്ചു.
രാവിലെ 7 മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6 മണിക്ക് അവസാനിച്ചു. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കി . 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിംഗ് നടന്നത്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്‌കസാനിറ്റൈസറും നിര്‍ബന്ധമായിരുന്നു . ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമാണ് പ്രവേശിപ്പിച്ചത്.
സംസ്ഥാന രാഷ്ട്രീയവും സംസ്ഥാന സര്‍ക്കാരും ഏറെക്കുറെ കലുഷിതമായ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടന്നത്. തെരഞ്ഞടുപ്പിന് തലേന്നാണ് ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതന്റെ ഡോളര്‍ കടത്താണ് സംസ്ഥാനത്ത് ചര്‍ച്ചയായത്. തെരഞ്ഞടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയത് വാര്‍ത്തയായി മാറി. എന്നാല്‍ സ്പീക്കറുടെ ജാതകം താന്‍ പരിശോധിച്ചിട്ടില്ലെന്നും സുരേന്ദ്രന്റെ ആരോപണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി.മുരളിധരന്‍ സര്‍ക്കാരിനെ ഒരു പരിധി വരെ രക്ഷിച്ചു എന്നു പറയാം.
ബി ജെ പി വലിയ പ്രചരണമാണ് ഇക്കുറി നടത്തിയത്. ഹൈദരാബാദ് മോഡലില്‍ തിരുവനന്തപുരം പിടിക്കാന്‍ ബി ജെ പി ശ്രമിച്ചു. തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിപിഎമ്മിനെ തളര്‍ത്തിയിരുന്നു. എന്നാലും അണികളുടെ ആവേശം ഒട്ടും ചോര്‍ന്നില്ല. യു ഡി എഫ് പ്രവര്‍ത്തനം തീര്‍ത്തും മന്ദഗതിയിലായിരുന്നു. അതേസമയം സംസ്ഥാനത്തെ അന്തരീക്ഷം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു ഡി എഫിന്റെ വിശ്വാസം. അത് അമിത ആത്മവിശ്വാസമാണെന്നാണ് ഇടതുമുന്നണി പറയുന്നത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. അത് വലതു മുന്നണിക്ക് അനുകൂലമായി തീര്‍ന്നു. ഇതേ ഫോര്‍മുല തന്നെയാണ് ഇപ്പോള്‍ വലതുമുന്നണി വിശ്വസിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട പോലുള്ള തെക്കന്‍ മണ്ഡലങ്ങളിലെ പോളിംഗ് വര്‍ദ്ധനയും ആകാംക്ഷയുണര്‍ത്തിയിരുന്നു . ശബരിമല യുവതീപ്രവേശന വിവാദം കത്തി നിന്ന മണ്ഡലങ്ങളായിരുന്നു ഇത്. ബി.ജെ.പി ശക്തമായ പോരാട്ടം കാഴ്ചവച്ച മണ്ഡലങ്ങളായിരുന്നു തിരുവനന്തപുരവും പത്തനംതിട്ടയും. അവരുടെ പ്രതീക്ഷാ മണ്ഡലങ്ങളില്‍ മുന്നിലായിരുന്നു തിരുവനന്തപുരം. എന്നാല്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ പോലും പരാജയപ്പെട്ടു. ഇതായിരുന്നു പോളിംഗിന്റെ ശക്തി.
രാഹുല്‍ ഗാന്ധി തന്നെ കേരളത്തില്‍ പട നയിച്ചപ്പോള്‍ യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിച്ചത് 16 സീറ്റ് മാത്രമായിരുന്നു. എന്നാല്‍ യു ഡി എഫ് നേടിയത് 19 സീറ്റുകളാണ്. ഇടതിന് കിട്ടിയത് ഒരു സീറ്റും.
സംസ്ഥാനത്ത് 2019ന് മുമ്പ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് 1989ലാണ്. 79.30ശതമാനമായിരുന്നു അക്കുറി പോളിംഗ്. അന്ന് 20ല്‍ 17 സീറ്റുകള്‍ നേടിയത് യു.ഡി.എഫായിരുന്നു. മൂന്ന് എല്‍.ഡി.എഫും. പോളിംഗ് ശതമാനം വര്‍ധിക്കുന്നത് വലതു മുന്നണിക്ക് അനുകൂലമായാണ് ഇതു വരെ സംഭവിച്ചിട്ടുള്ളത്. 2019 ലെ പാര്‍ലെമെന്റ് തെരഞ്ഞടുപ്പിലും ഇതു തന്നെയായിരുന്നു അവസ്ഥ. 2019 ലെ റിസള്‍ട്ട് 2020 ലും ആവര്‍ത്തിക്കുമെന്നാണ് യു ഡി എഫ് കരുതുന്നത്.
https://www.facebook.com/Malayalivartha