പോളിങ് ശതമാനം ആർക്ക് നേട്ടം... ആദ്യ അങ്കത്തിൽ മുന്നണികൾ വിയർക്കുന്നു എൽ ഡി എഫ് കേന്ദ്രങ്ങളിൽ വേവലാതി

തദ്ദേശപ്പോര് ആദ്യഘട്ടം പൂർത്തിയാകുമ്പോൾ പ്രതീക്ഷിച്ചതിലധികം പോളിംഗ് ണ് 5 ജില്ലകളിൽ നടന്നത്. അത് കൊണ്ട് തന്നെ മൂന്ന് മുന്നണികളും ആശങ്കയിലും പ്രതീക്ഷയിലുമാണ്.തുടർ ഭരണം ലക്ഷ്യമിട്ടുന്ന ഇടതു മുന്നണിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയേ മതിയാകൂ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ യുഡിഎഫിനും ഈ തെരഞ്ഞെടുപ്പ് ജീവവായുവാണ്. കേരളത്തിൽ മുന്നേറ്റം കുറിക്കാൻ നിൽക്കുന്ന എൻ ഡി എയ്ക്കും നിർണായകം. സാധാരണ നിലയിൽ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നവർ അടുത്തു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ജയിക്കുന്നതാണ് ചരിത്രം 'അതു കൊണ്ട് എന്തു വില കൊടുത്തും വിജയിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ ' തിരുവനന്തപുരം ഇടത് മുന്നണിയ്ക്ക് അഭിമാന പ്രശ്നമാണ്.
ബി ജെ പി കഴിഞ്ഞ തവണ ഭരണത്തോട് അടുത്ത് വന്നു നിന്നതാണ്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയ ഇടമാണ് തിരുവനന്തപുരം 'ഇവിടം നേടിയാൽ പിന്നീട് BJP യക്ക് ഒരു കുതിച്ചു കയറ്റത്തിനുള്ള വാതിലായിരിക്കും തുറക്കുക ' മൂന്ന് മുന്നണികളുടെയും നേതൃത്വത്തിൻ്റെ നിലനിൽപ്പും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും. ഇടതു മുന്നണിയക്ക് പരാജയം ഉണ്ടായാൽ അത് വിരൽ ചൂണ്ടുന്നത് പിണറായി വിജയനിലേക്ക് ആയിരിക്കും.'
മുന്നണിയിൽ പല പ്രത്യാഘാതങ്ങൾക്കും വഴി ഒരുക്കുകയും ചെയ്യും. സകല വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഒന്നു കൂടി കത്തിപ്പടരുകയും ചെയ്യും. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ അവർക്ക് പരുങ്ങലിലായി തീരുകയും ചെയ്യും.സർക്കാർ പ്രതിക്കൂട്ടിലായതു തങ്ങൾക്കു നേട്ടമാകുമെന്ന അമിത പ്രതീക്ഷയിലാണ് കോൺഗ്രസ്സ്.അതിന് കോട്ടം തട്ടിയാൽ യു ഡി എഫിലും കോൺഗ്രസ്സിലും പൊട്ടിത്തെറിയുണ്ടാകും.പുന:സംഘടനയുൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസ്സിൽ അതൃപ്തി പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
' ദേശീയ തലത്തിൽ തന്നെ നേത്യത്യത്തിൽ അനാഥമായ അവസ്ഥയിലാണ്. കോൺഗ്രസ്സിൻ്റെ അമ്മയും മക്കളും വീടും പൂട്ടി സുഖവാസ കേന്ദ്രങ്ങളിലാണ് ' ജോസ് കെ മാണിയെ ഇറക്കിവിട്ടതും അപമാനിച്ചതും വീണ്ടും ചർച്ചയാകാൻ ഇടയാക്കും ബി ജെ പിയിൽ ഗ്രൂപ്പ് കലഹവും നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ തിരച്ചടിയുണ്ടായാൽ കെ സുരേന്ദ്രൻ / വി.മുരളീധരൻ അച്ചുതണ്ടിൻ്റെ നേതൃത്യം ചോദ്യം ചെയ്യപ്പെടുംബി ഡി ജെ എസ് മാറി ചിന്തിക്കാനും തയ്യാറെടുക്കും.
"https://www.facebook.com/Malayalivartha