കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ ചിറക്കല്‍ കോവിലകം രാമവര്‍മ രാജ ഓര്‍മയായി

കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ ചിറക്കല്‍ കോവിലകം രാമവര്‍മ രാജ (96) ഓര്‍മയായി. തൃശൂരില്‍ ശ്രീ കേരളവര്‍മ കോളജിനു സമീപത്തെ വസതിയില്‍ പുലര്‍ച്ചെ രണ്ടിനായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. തെക്കേടത്ത് കടലായില്‍ നാരായണന്‍ നമ്പൂതിരിയുടെയും കൊടുങ്ങല്ലൂര്‍ ചിറക്കല്‍ കോവികം കുഞ്ചു കുട്ടി തമ്പുരാട്ടിയുടെയും മകനാണ്.
കൊടുങ്ങല്ലൂര്‍ പുത്തന്‍കോവിലകം ഗോദവര്‍മ രാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് രാമവര്‍മ രാജ വലിയ തമ്ബുരാനായി സ്ഥാനമേറ്റത്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ വലിയ തമ്ബുരാനാണ് പ്രമുഖ സ്ഥാനം. ചരിത്ര പ്രസിദ്ധമായ ഭരണി, താലപ്പൊലി ഉത്സവങ്ങളില്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന ചടങ്ങുകള്‍ക്ക് അനുമതി നല്‍കുന്നതു വലിയ തമ്പുരാനാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കെല്ലാം വലിയ തമ്പുരാന്റെ അനുമതി വാങ്ങാറുണ്ട്.
"
https://www.facebook.com/Malayalivartha