രവീന്ദ്രന് സത്യസന്ധനും മാന്യനും; കടകംപള്ളിയുടെ സര്‍ട്ടിഫിക്കറ്റ്; മൂന്നല്ല മൂപ്പത് തവണ നോട്ടീസ് നല്‍കിയാലും ആസൗകര്യമുണ്ടെങ്കില്‍ പിന്നെ ? രവീന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി; വോട്ടെടുപ്പ് കഴിയുന്നത് വരെ അറസ്റ്റുണ്ടാകാതെ സംരക്ഷിക്കാന്‍ സി.പി.എം

സി.എം രവീന്ദ്രന്‍ അറസ്റ്റ് വോട്ടെടുപ്പ് കഴിയുന്നതുവരെയെങ്കിലും നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് സി.പി.എം. ഇതിനിടെ രവിന്ദ്രനെ സംരക്ഷിക്കുന്നതിലുള്ള സി.പി.എമ്മിന്റെ നയം വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് വരുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് പിന്തുണക്കുന്ന നിലപാടാണ് കടകംപള്ളി സ്വീകരിച്ചത്. രവീന്ദ്രന്‍ ബോധപൂര്‍വ്വം മാറി നില്‍ക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നാണ് കടകംപള്ളി പറയുന്നത്. സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂ. രവീന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവര്‍ക്കുമറിയാമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ രവീന്ദ്രന്‍ മുന്‍ കൂര്‍ ജാമ്യത്തിനും വേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. വോട്ടെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെയാളും അറസ്റ്റിലാകുന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും. ഇത് എങ്ങനെയും ഒഴിവാക്കുന്നതിനാണ് സി.പി.എമ്മിന്റെ ശ്രമം. ഇതിന്റെ ഭാഗമായിയാണ് സി.എം രവീന്ദ്രന്‍ ഇ.ഡിയുടെ നോട്ടീസ് ലഭിച്ച് മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റാക്കുന്നത്. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ പാര്‍ട്ടി നിര്‍ദേശമുണ്ടെന്നാണ് സൂചന.
പക്ഷേ പാര്‍ട്ടി നിര്‍ദേശമാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഇക്കാര്യത്തില്‍ അണികള്‍ക്ക് പോലും വിശദീകരണം നല്‍കാന്‍ സി.പി.എം നേതൃത്വത്തിന് സാധിക്കുന്നില്ല. ഈ ഒരു സാഹചര്യത്തില്‍ രവീന്ദ്രന്റെ ഒളിച്ചുകളില്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിലായാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുന്ന തിരിച്ചടി ചെറുതല്ല. ഇത് മുന്നില്‍കണ്ടാണ് ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ മൂന്നാംതവണയും രവീന്ദ്രന്‍ മെഡിക്കല്‍ കോളജില്‍ അഭയം തേടിയതെന്ന് വ്യക്തം. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രവീന്ദ്രനെ അഡ്മിറ്റ് ചെയ്തു. കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെടുന്നു എന്നാണ് രവീന്ദ്രന്‍ പറഞ്ഞത്.
അതെ സമയം സ്വര്‍ണക്കളളക്കടത്ത് കേസിലും ഡോളര്‍ ഇടപാടിലും സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് തേടി കസ്റ്റംസ് ഇന്ന് കോടതിയെ സമീപിക്കും. ഭരണഘടനാ പദവിയുളള ഉന്നതര്‍ക്കെതിരെയടക്കം സ്വപ്‌ന മൊഴി നല്‍കിയെന്ന ആരോപണം നിലനില്‍ക്കെയാണ് അന്വേഷണസംഘം തുടര്‍ നടപടിക്ക് ഒരുങ്ങുന്നത്. സ്വര്‍ണക്കളളക്കടത്തിലും ഡോളര്‍ ഇടപാടിലും കളളപ്പണം വെളുപ്പിക്കുന്നതിലും പങ്കുണ്ടെന്ന് സ്വപ്‌ന ആരോപിക്കുന്നരെ വൈകാതെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയും വൈകാതെ കോടതിയെ സമീപിക്കും.
https://www.facebook.com/Malayalivartha