'നോര്‍ത്ത് ഇന്ത്യയില്‍ നടക്കുന്ന ഹിന്ദു ഭീകരവാദ ശബ്ദങ്ങളും നിലവിളികളും അട്ടഹാസങ്ങളും കൊലകളും കൊലവിളികളും പോലെ തന്നെ എന്‍റെ കേരളത്തിലെ ചില കാഴ്ചകളും ഭീതി ഉളവാക്കുന്നത്...' കുറിപ്പുമായി ജസ്‌ലാ മാടശ്ശേരി
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ ബിജെപിക്ക് സംസ്ഥാനത്ത് കൂടുതൽ വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചതിന്റെ വിജയാഘോഷത്തില്‍ ജയശ്രീറാം എന്നെഴുതിയ ഫ്‌ലക്‌സ് തൂക്കിയത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെപ്രതികൂലിച്ചും അനുകൂലിച്ചും ഒട്ടനവധിപേരാണ് രംഗത്ത് എത്തിയത്. എന്നാൽ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജസ്‌ലാ മാടശ്ശേരി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ഈ തെരഞ്ഞെടുപ്പ് ഫലം ഒരു ഭാഗത്ത് സന്തോഷം തരുമ്പോഴും മറ്റൊരു ഭാഗത്ത് കേരളത്തിന്‍റെ ഭാവിയില്‍ ആശങ്ക തോന്നുന്ന കാഴ്ചകള്‍ കൊണ്ട് അസ്വസ്ഥതയും ഏറെ ആണ്...നോര്‍ത്ത് ഇന്ത്യയില്‍ നടക്കുന്ന ഹിന്ദു ഭീകരവാദ ശബ്ദങ്ങളും നിലവിളികളും അട്ടഹാസങ്ങളും കൊലകളും കൊലവിളികളും പോലെ തന്നെ എന്‍റെ കേരളത്തിലെ ചില കാഴ്ചകളും ഭീതി ഉളവാക്കുന്നത്...മതാധിപത്യ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച രാജ്യത്തിന്‍റെ സഹിഷ്ണുത ഇല്ലാതാക്കും..സാമൂഹിക അരാചകത്വവും വര്‍ഗ്ഗീയതയും വളര്‍ത്തും..അന്ധതയിലേക്ക് ലോകം കൂപ്പുകുത്തും..പരസ്പരം കടിച്ച് കീറുന്ന വിഷം പോലെ മതം പരക്കും..തലച്ചോറുകള്‍ ജീര്‍ണ്ണിച്ച് ശവങ്ങള്‍ വീഴും.ഹൈന്ദവ ഭീകരത പോലെ തന്നെ അറപ്പും വെറുപ്പും മാരകമായ രോഗം പോലെ പരക്കുന്ന വിഷം തന്നെയാണ് മുസ്ലീം ഭീകരവാദവും...
SDPI വെല്‍ഫയര്‍ പാര്‍ട്ടി മുസ്ലീം ലീഗ് തുടങ്ങിയ വര്‍ഗ്ഗീയ സംഘടനകളുടെ വളര്‍ച്ച നാശത്തിലേക്കാണ്..
ഒരു തിരഞ്ഞെുപ്പില്‍ വിരലിലെണ്ണാവുന്ന സീറ്റുകള്‍ നേടിയപ്പോഴേക്കും അവരെത്രത്തോളം വിഷം തുപ്പുന്നുവെന്ന് ചിത്രത്തില്‍ കാണാം...ജയ് ശ്രീരാമും..അല്ലാഹു അക്ബറും മുഴക്കുന്ന രാജ്യത്ത് എന്ത് സമാധാനവും സഹിഷ്ണുതയും ന്യായവും നീതിയും ഡെവലപ്മെന്‍റും ഉണ്ടാവുമെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്..പരസ്പരം വര്‍ഗ്ഗീയത ശര്‍ദ്ധിച്ച് മരിക്കുന്ന ഒരു സമൂഹം മാത്രമാവും...RSS നെ നിങ്ങള്‍ എതിര്‍ക്കുന്നുവെങ്കില്‍ അതെ വെറുപ്പിലും അറപ്പിലും മുസ്ലീം സംഘടനകളും എതിര്‍ക്കപ്പെടേണ്ടതുണ്ട്..ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങള്‍...
കോണ്‍ഗ്രസായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായാലും...ഇത്തരം വര്‍ഗ്ഗീയ സംഘടനകളെ അകറ്റി നിര്‍ത്തി മുന്നോട്ട് പോകണം...അവരുടെ ഒരു വോട്ട് പോലും വേണ്ടെന്ന് പറയാനുള്ള ചങ്കുറപ്പും തന്‍റേടവും കാണിക്കണം...
കാരണം...മതം വിഴുങ്ങികളും മതത്തിന് വേണ്ടിയുള്ള പ്രസ്ഥാനങ്ങളിലൊക്കെയും അജണ്ട..എന്‍റെ മതമാണ് ശരിയെന്നും..എന്‍റെ മതത്തിന്‍റെ വളര്‍ച്ചയാണ് ലക്ഷ്യമെന്നും ...അവരുടെ കിത്താബുകളിലൊക്കെയും അന്യമതസ്ഥനെയും അവന്‍റെ ചിന്തകളെയും പതിയിരുന്നാണേലും കൊന്നൊടുക്കണമെന്നുമാണ്..
രാജ്യത്ത് വാഴേണ്ടത്..ഖുറാന്‍ നിയമങ്ങളോ..രാമായണ മഹാഭാരത ചിന്തകളോ..ബൈബിള്‍ വചനങ്ങളോ അല്ല...ഭരണഘടനമാത്രമാണ്...ഇവിടെ മുഴങ്ങിക്കേള്‍ക്കേണ്ടത്..മതകിത്താബുകളുടെ വചനങ്ങളോ..ശ്ലോകങ്ങളോ ആയത്തുകളോ അല്ല...ഭരണഘടനയിലെ..അവകാശങ്ങളും ..നീതിയും... നിയമവും ...ന്യായങ്ങളുമാണ്...
ഹൈന്ദവ ഭീകര സംഘടനയായ RSS നെ എതിര്‍ക്കാനുള്ള ശബ്ദത്തിനെിടയില്‍ നിങ്ങള്‍ കേള്‍ക്കാതെ പോകുന്ന ശബ്ദങ്ങളുണ്ട്...ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ വളര്‍ച്ചയിലെ അട്ടഹാസങ്ങള്‍.
നാട്ടില്‍ മുഴങ്ങേണ്ടത്.
സര്‍വ്വ ലോക സ്നേഹമാണ്.
https://www.facebook.com/Malayalivartha