ചിറയിന്‍കീഴില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു
തിരുവനന്തപുരം ചിറയിന്‍കീഴ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയിൽ കണ്ടെത്തി. ശിവകൃഷ്ണപുരം വിളയില്‍ സുബി(51), ഭാര്യ ദീപ(41), മക്കളായ അഖില്‍ (17), ഹരിപ്രിയ (7) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തികബാധ്യത സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha