കൊറോണയ്ക്ക് പിന്നാലെ കോഴിക്കോട് മറ്റൊരു രോഗം; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച 11 കാരന് ഷിഗെല്ല, രോഗബാധ കണ്ടെത്തിയത് മരണ ശേഷം നടത്തിയ പരിശോധനയിൽ
ലോകത്ത്‌ജി ആകമാനം പിടിച്ചുകുലുക്കിയ കൊറോണയ്ക്ക് പിന്നാലെ ജില്ലയില്‍ ഷിഗെല്ല രോഗ ബാധയും കണ്ടെത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച 11 കാരന് ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത് തന്നെ.
അതോടൊപ്പം തന്നെ ജില്ലയില്‍ അഞ്ച് പേരില്‍ ഷിഗെല്ലയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കഴിയുന്നത്. രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഇതിനോടകം തന്നെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് 2018 ലാണ് ഷിഗെല്ല രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന രോഗലക്ഷണം എന്നത്. നേരത്തെ മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക്് രോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായിരുന്നു.
https://www.facebook.com/Malayalivartha