പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവം; പോലീസ് കേസെടുത്തു, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ നഗരസഭ സെക്രട്ടറിയും വി.കെ ശ്രീകണ്ഠന്‍ എം.പിയും പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് കൂറ്റൻ ഫക്‌സുകള്‍ താഴെക്കിട്ടത്.
പ്രധാനമന്ത്രിയുടെയും, അതിത്ഷായുടെയും ഫോട്ടോ പതിച്ച ഫ്‌ലക്‌സ് കൂടാതെ ജയ് ശ്രീറാം എന്നെഴുതിയ ഫ്‌ലക്‌സും ഇവർ പ്രദര്‍ശിപ്പിക്കുകയുണ്ടായി. നഗരസഭ കാര്യയത്തിന് മുകളില്‍ കയറി മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും , മുദ്രാവാക്യം വിളിക്കുകയും ചെയ്തത് നിയമ വിരുദ്ധമാണ് എന്നതാണ്. പാലക്കാട് നഗരത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കാനും , വര്‍ഗീയ ധ്രുവീകരണത്തിനുമായാണ് ഫ്‌ലക്‌സ് പ്രദര്‍ശിപ്പിച്ചതെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി വ്യക്തമാക്കി.
https://www.facebook.com/Malayalivartha