മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ 12 മണിക്കൂറിലധികം നീണ്ടു, രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ പുറത്തുവിട്ടത്, രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ 12 മണിക്കൂറിലധികം നീണ്ടു, രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ പുറത്തുവിട്ടത്, രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചിയിലെ ഓഫീസില്‍ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യലാണ് 12 മണിക്കൂര്‍ നീണ്ടത്. നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് രവീന്ദ്രന്‍ കൊച്ചി ഇ.ഡി. ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45-ന് ഹാജരായിരുന്നു.
ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹര്‍ജി രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇ.ഡി.ക്കു ലഭിച്ചിരിക്കുന്ന വിവരം.
ലൈഫ് മിഷന്‍, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഇടപാടുകളില്‍ ശിവശങ്കറിനു നിര്‍ദേശങ്ങള്‍ രവീന്ദ്രനില്‍ നിന്നാണു ലഭിച്ചതെന്നാണ് ഇ.ഡി. നല്‍കുന്ന സൂചന. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
"
https://www.facebook.com/Malayalivartha