ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ മുഴുവന്‍ സര്‍വീസുകളും ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് സി.എം.ഡി: ബിജുപ്രഭാകര്‍

ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ മുഴുവന്‍ സര്‍വീസുകളും ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് സി.എം.ഡി: ബിജുപ്രഭാകര്‍. ഇതിനായി എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി. പ്രതീക്ഷിക്കുന്നത്.
ക്രിസ്മസ് പുതുവല്‍സര ദിനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തും. 21 മുതല്‍ ജനുവരി 4 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നു ബംഗളുരുവിലേക്കും തിരിച്ചുമാണ് സര്‍വീസ്.
ബംഗളുരുവില്‍നിന്നുള്ള സര്‍വീസുകള്‍ബംഗളുരു - കോഴിക്കോട് ( സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി, കുട്ട വഴി രാത്രി- 9.45ന്. ബംഗളുരു - കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട വഴി രാത്രി- 9.20 ന്. ബംഗളുരു - കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്)- മാനന്തവാടി, കുട്ട വഴി രാത്രി- 10.15 ന്. ബംഗളുരു -തൃശൂര്‍ (സൂപ്പര്‍ ഡീലക്സ്) പാലക്കാട്, സേലം വഴി- രാത്രി- 7.25 ന്.
ബംഗളുരു - എറണാകുളം (സൂപ്പര്‍ ഡീലക്സ്) പാലക്കാട്, സേലം വഴി- രാത്രി- 6.40 ന്.ബംഗളുരു - തിരുവനന്തപുരം (സൂപ്പര്‍ ഡീലക്സ്) പാലക്കാട്, സേലം വഴി വൈകിട്ട് 6ന്.ബംഗളുരു - കോട്ടയം ( സൂപ്പര്‍ ഡീലക്സ്) പാലക്കാട്, സേലം വഴി- വൈകിട്ട് 6.15 ന്.ബംഗളുരു - കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി, മട്ടന്നൂര്‍ വഴി- രാത്രി 10.10 ന്. ബംഗളുരു - കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി, കൂട്ടുപുഴ വഴി- രാത്രി- 11 ന്. ബംഗളുരു- പയ്യന്നൂര്‍ ( സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ വഴി - രാത്രി 10.15 ന്. ബംഗളുരു - സുല്‍ത്താന്‍ ബത്തേരി ( സൂപ്പര്‍ ഫാസ്റ്റ്)- മൈസൂര്‍ വഴി- രാത്രി 11.55 ന്. ബംഗളുരു - തിരുവനന്തപുരം (സൂപ്പര്‍ ഡീലക്സ്) ട്രിച്ചി, മധുര, നാഗര്‍കോവില്‍ വഴി വൈകിട്ട് 5 ന്.
"
https://www.facebook.com/Malayalivartha