ക്ഷേമപെന്‍ഷനുകള്‍ അതതു മാസം വിതരണം ചെയ്യാനും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ വരെ തുടരാനും നിര്‍ദേശിച്ച് മുഖ്യമന്ത്രി

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ വരെ തുടരാനും ക്ഷേമപെന്‍ഷനുകള്‍ അതതു മാസം വിതരണം ചെയ്യാനുമുള്ള നിര്‍ദേശങ്ങള്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവെച്ചു.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാന്‍ വന്‍തുക വേണ്ടിവരുമെന്നാണു വിലയിരുത്തല്‍. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ട് കിറ്റ് വിതരണം തുടരാനുള്ള സൂചനകളാണ് അദ്ദേഹം നല്‍കിയത്. കഴിഞ്ഞദിവസം സൂചിപ്പിച്ച നൂറുദിന കര്‍മപദ്ധതികള്‍ അടുത്ത മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ചചെയ്ത് പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാലാണ് പ്രഖ്യാപനം മാറ്റിയത്. 23 വരെ പെരുമാറ്റച്ചട്ടമുണ്ട്. 24-ന് മന്ത്രിസഭായോഗം ചേരും. ചില ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പരിഗണിക്കും.
തദ്ദേശ തിരഞ്ഞെടുപ്പു വിജയം മന്ത്രിസഭാ യോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പദ്ധതികളെല്ലാം ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് ജനവിധിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha