ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ എല്ലാം പിടിച്ചടക്കിയ എന്നതിൻ്റെ പേരിൽ അറുമാദിക്കുന്നവരോട് - എൽ ഡി എഫിനോട് - നിങ്ങൾക്ക് കിട്ടിയ വോട്ടും ' ബി ജെ പിയക്ക് കിട്ടിയ വോട്ടും കോൺഗ്രസ്സിന് കിട്ടിയ വോട്ടും നോക്കുക.അതിൽ ബിജെപിയുടെയും കോൺഗ്രസ്സിൻ്റെയും കിട്ടിയ വോട്ട് കൂട്ടി നോക്കുക. അത് നോക്കുമ്പോൾ നിങ്ങൾക്ക് കിട്ടിയ വോട്ട് എത്ര പിന്നിലാണെന്ന് മനസ്സിലാക്കാം.
സങ്കേതികമായി നിങ്ങൾക്ക് വിജയമാണ്.ജനാധിപത്യത്തിൽ ഒരു വോട്ട് ആയാലും അത് വിജയം തന്നെയാണ്. അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ജനങ്ങൾ ചോദിക്കുന്ന ചില ചോദ്യങ്ങളാണ് ഞാൻ ഇവിടെ പറയുന്നത്. ബി ജെ പിയുടെയും കോൺഗ്രസ്സിൻ്റെയും വോട്ട് നോക്കുമ്പോൾ നിങ്ങൾക്ക് കിട്ടിയ വോട്ടിനെക്കാൾ കൂടുതൽ അല്ലേ?'ഇതല്ലേ ഭരണവിരുദ്ധ വികാരം?
ഞാൻ തിരുവനന്തപുരം കോർപ്പറേഷനിലെ കാര്യം തന്നെ പറയാം. ചില ഉദാഹരണങ്ങൾ നോക്കുക. വഞ്ചിയൂർ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ട് 1951 'ബിജെപി 1725 കോൺ10 92. സ്വ32. ആകെ 28 17 വോട്ടുകളാണ് നിങ്ങൾക്ക് എതിരെ നിൽക്കുന്നത്.
കുടപ്പനക്കുന്ന് വാർഡിൽ സി പി എം 1804. Cong 1759 ബി ജെ പി 1'067 സ്വ- 24 lആകെ 3563 വോട്ടുകളാണ് നിങ്ങൾക്ക് എതിരെ നിൽക്കുന്നത്.പേരൂർക്കടയിൽ CPM 17 20. കോൺ 1457. ബി ജെ പി 1068 സ്വ24. ഇവിടെ 25 25 വോട്ടുകളാണ് നിങ്ങൾക്ക് എതിരായി വന്നിരിക്കുന്നത്.ഇവിടെ ഏതാനും വാർഡുകളിൽ നല്ല ഭൂരിപക്ഷം കിട്ടി എന്നുള്ളത് മറച്ചു വെയ്ക്കുന്നില്ല - നിങ്ങളുടെ അഭിപ്രായപ്രകടനമാണ് ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് ജനങ്ങളെ ചിന്തിപ്പിക്കുന്നത്.
ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല, അഴിമതി കഥകൾ എല്ലാം വെറും അപവാദങ്ങളാണ് 'ഇതാണ് ജനം നിങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത്. തിരു .കോർപ്പറേഷനിൽ 60% താഴെയാണ് പോളിംഗ് നടന്നത്.
മുട്ടട - പോലുള്ള ചില വാർഡുകളിൽ 40 തി നും 50തിനും ഇടയിലേ പോളിംഗ് നടന്നിട്ടുള്ളൂ. ഇതിൽ 40% വരുന്ന നേതാക്കൾക്കും 40% താഴെ മാത്രമാണ് വോട്ട് കിട്ടിയിട്ടുള്ളത്. ഇങ്ങനെ കേരളത്തിലെ എല്ലാ വാർഡുകളിലെ കണക്കും നോക്കുക. നിങ്ങളുടെ വീര വാദവും അറുമാദിക്കലും കണ്ടാണ് ജനങ്ങൾ ഇങ്ങനെ ചോദിച്ചു പോകുന്നത്. പിന്നെ - നിങ്ങൾ പറയുന്നു - സൗജന്യ കിറ്റും ക്ഷേമ പെൻഷനും 'ഇത് ഒരു ഔദാര്യമല്ല കേന്ദ്ര സർക്കാരിൻ്റെ ദുരിതാശ്വാസഫണ്ട് ഉണ്ടല്ലോ. അതിൽ നിന്നുള്ള വിഹിതവും സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്.ഇത് ശക്തിയോട് കൂടി പറയാനുള്ള ആർജ്ജവം ഇവിടുത്തെ കോൺഗ്സ്സുകാർക്ക് ഇല്ലാതായി പോയി. ഇനി അത് പറഞ്ഞാൽ LDF അത് മറ്റൊരു ആയുധമാക്കും - കോൺ ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട്.
അഴിമതിയിലും അന്വേഷണ ഏജൻസികളിലും ചുറ്റപ്പെട്ടു നിൽക്കുമ്പോൾ ജനത്തിൻ്റെ കണ്ണിൽ പൊടിയിടുന്ന ഒന്നാണ് സൗജന്യ കിറ്റും ക്ഷേമ പെൻഷനും '_ നമ്മുടെ നാട്ടിലെ റിയൽ എസ്റ്റേറ്റുകാർ മലയും കുന്നുംപാര സ്ഥിതി ക പ്രദേശങ്ങളും തകർക്കാൻ പോകുന്നതിന് മുൻപ് ആ പ്രദേശത്ത് ഒരു റോഡ് നിർമ്മിച്ചു കൊടുക്കും. അതിൽ ജനത്തിന് സന്തോഷം ആകും. അത് പോലെയാണ് ഇതും
പള്ളി പ്രശ്നത്തിൽ ഓർത്തഡോക്സുകാരും യാക്കോബായക്കാരും തമ്മിലുള്ള അടിയാണ് യു ഡി എഫിന് വിനയായ മറ്റൊരു കാര്യം'ഇവിടെ വർഗ്ഗീയ പ്രീണനം നടത്തി വോട്ട് സമാഹരിക്കുകയാണ് ചെയ്തത്. സുപ്രീം കോടതിയുടെ വിധി ഉണ്ടായിട്ട് പോലും യാക്കോ ബോയക്കാരുടെ കൈയ്യിൽ നിന്ന് ഓർത്തോഡക്സ് വിഭാഗക്കാർക്ക് പള്ളി കൊടുക്കുന്നതിൽ എന്തുകൊണ്ട് കാലതാമസം വരുത്തുന്നു.? യാക്കോ ബോയക്കാർക്ക് വോട്ട് വിഹിതം കൂടുതലാണ്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഈ വിഭാഗക്കാരുടെ വോട്ട് കൂടുതലാണ്.ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളുടെ പ്രശ്നത്തിൽ - ശബരിമലയുടെ കാര്യത്തിൽ എന്തായിരുന്നു യുവതികളെ എത്തിക്കുന്നതിലുള്ള തിടുക്കം' യു ഡി എഫിൻ്റെ കഴിവ് കേടാണ് പലയിടങ്ങളിലും വെളിപ്പെട്ട് വന്നിരിക്കുന്നത്.
അടിത്തട്ടിലുള്ള സംഘടനാ സംവിധാനവും പ്രാദേശിക വിഷയങ്ങളും തന്നെയാണ് പഞ്ചായത്തു തിരഞ്ഞെടുപ്പിൽ നിർണ്ണായകമായത് '2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾ സിപിഎമ്മിനെ വിട്ട് കോൺഗ്രസ്സിലേക്ക് തിരിഞ്ഞു 'അത് പോലെ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് വോട്ട് മറിക്കുകയായിരുന്നു ഇവിടെ കണ്ടത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും CPM ഈ തന്ത്രങ്ങൾ മെനയും