ഞെട്ടലോടെ കൊച്ചി... കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് പുകഞ്ഞ് മറിയുമ്പോള്‍ കൊച്ചിയില്‍ നിന്നും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി; കൊച്ചിയിലെ പ്രമുഖമായ മാളില്‍ വച്ച് രണ്ടുപേര്‍ അപമാനിച്ചതായി നടി; സ്പര്‍ശിച്ചശേഷം കടന്നുകളഞ്ഞുവെന്ന് നടിയുടെ വെളിപ്പെടുത്തല്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിന്നും കൊച്ചി നഗരം ഇപ്പോഴും മുക്തമല്ല. കേസിന്റെ പല വശങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇപ്പോഴും സജീവമാണ്. അതിനിടേയാണ് കൊച്ചിയില്‍ നിന്നും പട്ടാപ്പകലുള്ള അമ്പരപ്പിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്.
കൊച്ചിയിലെ മാളില്‍ വച്ചു രണ്ടു ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ മലയാളത്തിലെ യുവനടി. ശരീരത്തില്‍ സ്പര്‍ശിച്ചശേഷം കടന്നുകളഞ്ഞു. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് വീണ്ടും പിന്തുടര്‍ന്നു. സംസാരിക്കാനും ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി. തന്റെ സഹോദരിയും ഇതുകണ്ടു. സമൂഹമാധ്യമം വഴിയാണ് നടിയുടെ വെളിപ്പെടുത്തല്‍. പൊലീസിന് ഇതുവരെ പരാതി നല്‍കിയിട്ടില്ല.
നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടി തന്നെയാണ് വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നല്‍കാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി.
കുടുംബവുമൊത്ത് മാളില്‍ പോകുന്നതിനിടെയാണ് സംഭവമെന്നാണ് വെളിപ്പെടുത്തുന്നത്. സഹോദരി ഇത് നേരില്‍ കണ്ടെന്നും ഒരു നിമിഷത്തേയ്ക്ക് എന്തുചെയ്യണമെന്നറിയാതെ സ്തബദ്ധയായെന്നും നടി പറയുന്നു. തിരക്കുളള മാളില്‍ തന്നെ കടന്നുപിടിച്ചെന്നും തിരിച്ചറിഞ്ഞതോടെ രണ്ട് ചെറുപ്പക്കാര്‍ തിരക്കിലേയ്ക്ക് മറയുകയായിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു.
ഡിസംബര്‍ 17നാണ് സംഭവം നടക്കുന്നത്. മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ച് ഇവര്‍ വീണ്ടും പിന്തുടര്‍ന്നുവെന്നും സംസാരിക്കാന്‍ ശ്രമിച്ചെന്നും നടി പറയുന്നു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ സഹോദരിയും ഇത് കണ്ടിരുന്നു. താന്‍ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവര്‍ ശ്രദ്ധിക്കാത്തതുപോലെ നിന്നു.
തുടര്‍ന്ന് അമ്മയുടേയും സഹോദരന്റേയും അടുത്തേക്ക് പോയ നടിയെ അവര്‍ പിന്തുടര്‍ന്നെത്തി. തന്റെ നേരെ നടന്നുവന്നു അടുത്തേക്ക് നീങ്ങി നിന്നു തന്റെ പുതിയ ചിത്രത്തിന്റെ പേര് ചോദിച്ചു. താന്‍ അറിയേണ്ട കാര്യമില്ല എന്നാണ് താരം മറുപടി നല്‍കിയത്. അമ്മ വരുന്നതുകണ്ടതോടെ അവര്‍ പോയി. അവരോട് തനിക്ക് ഒരുപാട് കാര്യം പറയാനുണ്ടായിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും താരം കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അനുഭവം തനിക്ക് നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഓരോ തവണയും തന്നെ അത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമാണ് താരം പറയുന്നത്.
വീടിന് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സ്വയം സൂക്ഷിക്കേണ്ട അവസ്ഥയാണ്. തിരിയുമ്പോഴും കുനിയുമ്പോഴും എന്റെ വസ്ത്രം ശരിയാക്കണം. തിരക്കില്‍ കൈകള്‍ കൊണ്ട് മാറിടം സംരക്ഷിക്കണം. അങ്ങനെ പട്ടിക നീണ്ടുപോകും. തന്റെ അമ്മയേയും സഹോദരിയേയും സുഹൃത്തുക്കളേയും കുറിച്ച് തനിക്ക് പേടിയുണ്ടെന്നും. ഇതിനെല്ലാം കാരണം ഇതുപോലുള്ള വൃത്തികെട്ട മനുഷ്യരാണെന്നും താരം കുറിക്കുന്നു. സ്ത്രീകളുടെ സന്തോഷവും ധൈര്യവുമാണ് ഇത്തരത്തില്‍ ഇല്ലാതാക്കുന്നത്. ഇത്തരത്തില്‍ അനുഭവമുണ്ടായാല്‍ പ്രതികരിക്കണമെന്നും തന്നോട് മോശമായി പെരുമാറിയ ആളുടെ മുഖത്ത് അടിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha