ചാണകം ഇട്ട കൃഷിയിടങ്ങളിലെ ഭക്ഷ്യവസ്തു കഴിച്ചാണ് നമ്മള്‍ നമ്മളായി തീരുന്നതെന്ന് കൃഷ്ണകുമാര്‍

ബിജെപി പ്രവര്‍ത്തകരെ 'ചാണകം' എന്ന് സംബോധന ചെയ്യുന്നതിനോട് തനിക്കുള്ള സമീപനം വിശദീകരിച്ച് നടനും ബിജെപി അനുകൂലിയുമായ നടന്‍ കൃഷ്ണകുമാര്‍. കൃഷിയിടങ്ങളിലെല്ലാം കാലി വളമാണ് ഉപയോഗിക്കുന്നതെന്നും അതില്‍ തന്നെ പശുവിന്റെ ചാണകമാണ് ഏറ്റവും കൂടുതലായി വളമായി ഇടുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇതാണ് അരിയായും മറ്റ് ഭക്ഷ്യവസ്തുക്കളായും മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഞാനും ചാണകം, നിങ്ങളും ചാണകം, നമ്മള്‍ എല്ലാം ചാണകമാണ്, ഓരോ വ്യക്തിയിലും ചാണകമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തു ചാണകത്തിന് രൂപാന്തരം സംഭവിച്ചാണ് ഉണ്ടാകുന്നതെന്നും അതാണ് 'നമ്മള്‍' ആയി തീരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മീയാചാര്യനായ ജഗ്ഗി വാസുദേവില്‍ നിന്നുമാണ് താന്‍ ഇക്കാര്യം മനസിലാക്കിയതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha