യുവനടിയെ അപമാനിച്ച സംഭവം; അഭിഭാഷകനൊപ്പം കീഴടങ്ങാനെത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. അഭിഭാഷകനൊപ്പം കീഴടങ്ങാനെത്തിയ രണ്ട് പേരെയും പൊലീസ് കളമശ്ശേരി കുസാറ്റ് ജംഗ്ഷനില്‍ വച്ച്‌ക സ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, റംഷാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കൊച്ചിയിലെ മാളില്‍ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവശേഷം മെട്രോയില്‍ കയറിയ പ്രതികള്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മലബാറിലേക്ക് ട്രെയിന്‍ കയറിയത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പെരിന്തല്‍മണ്ണയില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് പ്രതികള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
https://www.facebook.com/Malayalivartha