വിധി ഉടന്‍... രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ നാള്‍വഴി ചരിത്രമുള്ള അഭയക്കേസിലുള്ള സിബിഐ കോടതി വിധി ഹൈകോടതിയില്‍ നിന്ന് മറികടക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ക്‌നാനായ സഭ

അഭയക്കേസിലുള്ള സിബിഐ കോടതി വിധി ഹൈകോടതിയില്‍ നിന്ന് മറികടക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ക്‌നാനായ സഭ. സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അതി പ്രഗത്ഭരായ അഭിഭാഷകരെ ഇതിനകം ക്‌നാനായ സഭ യുടെ ഉന്നതര്‍ ബന്ധപ്പെട്ട് കഴിഞ്ഞു. രാജ്യത്ത് കോടികണക്കിന് അംഗങ്ങളുള്ള ഒരു സഭയെ അധിക്ഷേപിക്കാന്‍ ശ്രമം നടന്നു എന്നാണ് സഭയുടെ പരാതി.
അഭയ ആത്മഹത്യ ചെയ്തതിലോ അഭയെയെ കൊന്നതിലോ അല്ല ഇപ്പോള്‍ സഭക്ക് വിഷമം. അച്ചന്‍മാരെയും കന്യാസ്ത്രിമാരെയും അവിഹിതക്കാരാക്കി മാറ്റിയതിലാണ് സഭക്ക് വിഷമം. അതു കൊണ്ടു തന്നെ ഏതു വിധേനയും അച്ചനെയും കന്യാസ്ത്രിയെയും രക്ഷപ്പെടുത്തുക എന്നതാണ് സഭയുടെ ലക്ഷ്യം. ഹൈക്കോടതിയില്‍ നടന്നില്ലെങ്കില്‍ സുപ്രീം കോടതി വരെ സഭ പോകും. ഏതായാലും കോട്ടുരാനെയും സെഫിയെയും ക്‌നാനായ സഭ കൈവിടില്ല.
ഏതായാലും തങ്ങളുടെ പ്രിയപ്പെട്ട മകളുടെ മരണം കൊപാതകമാണെന്ന് കോടതി തെളിയിച്ചത് കാണാന്‍ അഭയയുടെ അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. പയസ് ടെന്‍സ് കോണ്‍വെന്റെ കിണറ്റില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയ അന്ന് മുതല്‍ തുടങ്ങിയതാണ് നീതി തേടി ഈ മാതാപിതാക്കളുടെ കാത്തിരിപ്പ്.
രാജന്റെ അച്ഛന്‍ ഈച്ചരവാര്യരെ പോലെ തന്റെ മകള്‍ക്ക് എന്ത് പറ്റിയെന്ന ചോദ്യവുമായി നടന്ന ആ മാതാപിതാക്കള്‍ അതറിയാതെയാണ് ഈ ലോകത്ത് നിന്ന് യാത്രപറഞ്ഞത്.. 2016 ജൂലൈ 24നാണ് തോമസ് മരിക്കുന്നത്. ആ വര്‍ഷം തന്നെ നവംബര്‍ 21ന് ലീലാമ്മയും മരിച്ചു.
ബീനയെന്നാണ് അഭയയുടെ പേര്. കന്യാസ്ത്രീ മഠത്തിലേക്ക് അയക്കുമ്പോള്‍ ഇത്രവലിയ ദുരന്തം തോമസും ലീലാമ്മയും പ്രതീക്ഷിച്ചില്ല. മകള്‍ മരിച്ചെന്ന വിവരം മാതാപിതാക്കളെ തേടി എത്തുന്നത് 1992 മാര്‍ച്ച് 27ന്. ക്‌നാനായ കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയും കോട്ടയം ബിസിഎം കോളജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്നു അന്ന് അഭയ.
സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുണ്ടായിരുന്നുവെന്ന് പൊലീസിന് വേണ്ടി ഫോട്ടോയെടുത്ത ചാക്കോ വര്‍ഗീസ് മാധ്യങ്ങളോട് പറഞ്ഞു. ഈ ഫോട്ടോകളും നെഗറ്റീവുമടക്കം പിന്നീട് നശിപ്പിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞു. കേസ് അദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരാണ് ഫോട്ടോ നശിപ്പിച്ചതെന്നും ചാക്കോ വര്‍ഗീസ് പറയുന്നു. അഭയ കേസിലെ പ്രോസിക്യൂഷന്‍ ഏഴാം സാക്ഷിയാണ് ചാക്കോ. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും െ്രെകം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.
പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സിബിഐ കേസ്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നാണ് മൂന്നാം സാക്ഷി രാജുവിന്റെ നിര്‍ണായക മൊഴി. പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. അഭയ കൊല്ലപ്പെട്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി സുപ്രധാന വിധി പറയുന്നത്. എന്നാല്‍ രാജുവിന്റെ മൊഴി അവിശ്വസനീയമാണെന്നാണ് സഭയുടെ വാദം.
കേസ് ഇല്ലാതാക്കാന്‍ സഭാ നേതൃത്വം പരമാവധി ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം.. അതിനു വേണ്ടി കോടികള്‍ മറിഞ്ഞെന്നാണ് കേസ് മുന്നോട്ടു കൊണ്ടു പോയവര്‍ പറയുന്നത്. ന്യായാധിപന്‍മാര്‍ക്കെതിരെ വരെ ആരോപണം ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസിനും എതിരെ വരെ ആരേപണം ഉയര്‍ന്നു. നാര്‍ക്കോ അനാലിസിസ് മനുഷ്യാവകാശ ലംഘനമാണെന്നും അതിന് ഇരയുടെ അനുമതി വേണമെന്നും കോടതി ഉത്തരവിട്ടത് അഭയകേസിലെ പ്രതികളെ രക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഒരു ഉന്നതന് ഭരണഘടനാ പദവി നല്‍കിയത് പ്രത്യുപകാരമാണെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അഭയയുടെ മാതാപിതാക്കള്‍ നടത്തിയ ഐതിഹാസികമായ മനുഷ്യാവകാശ പോരാട്ടത്തിന് ഒടുവില്‍ ഫലപ്രാപ്തി കൈവന്നത് ഒരു ക്രിസ്തുമസ് കാലത്താണെന്നത് കേവലം യാദ്യഛികമല്ല. അഭയയുടെ ആത്മാവിന്റെ ശക്തി പരക്കെ അംഗീകരിക്കപ്പെട്ടതാണ്. അതു കൊണ്ടു തന്നെയാണ് സി ബി ഐ കോടതിക്ക് വിധി പറയേണ്ടി വന്നത്. കോടതി വിധി കേള്‍ക്കാന്‍ അഭയയുടെ മാതാപിതാക്കള്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.
കേസിലെ പ്രതികള്‍ വന്‍ സ്വാധീന ശക്തിയുള്ളവരാണ്. അവര്‍ക്ക് ഉന്നത നീതിപീഠങ്ങളില്‍ കേസ് നടത്താനുള്ള ശക്തിയുണ്ട്. സി ബി ഐ കോടതി വിധി ആവേശത്തോടെ സ്വാഗതം ചെയ്യുന്നവരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ലോക്കല്‍ പൊലീസും െ്രെകം ബ്രാഞ്ചും ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ നിര്‍ണായ വഴിത്തിരിവുണ്ടാക്കിയത് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഇടപെടലിലൂടെയാണ്. അഭയയുടെ മരണം മുതല്‍ ഇതുവരെ നീതിക്കായി ജോമോന്‍ നടത്തിയത് സമാനതകളില്ലാത്ത ഒറ്റയാള്‍ പോരാട്ടമായിരുന്നു. ജോമോന്‍ അഭയയുടെ ആരുമായിരുന്നില്ല. പക്ഷെ മരണം നടന്നത് മുതല്‍ ജോമോന്‍ ചൂണ്ടിക്കാണിച്ച സംശയങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്.
1992ല്‍ സിസ്റ്റര്‍ അഭയയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനറായിരുന്നു ജോമോന്‍. െ്രെകംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്ന് വ്യക്തമായതോടെ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ജോമോന്റേത് ഉള്‍പ്പെടെ 34 പരാതികള്‍ സര്‍ക്കാരിന് ലഭിച്ചുവെങ്കിലും തുടര്‍ന്നുള്ള പോരാട്ടത്തില്‍ ഉറച്ചുനിന്നത് ജോമോന്‍ മാത്രം. മരണം ആത്മഹത്യയാക്കിമാറ്റാന്‍ സിബിഐ എസ്പി ത്യാഗരാജനന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ വന്നതോടെ എസ്പിയെ മാറ്റാനുള്ള നിയമപോരാട്ടം തുടങ്ങിയതും ജോമോന്‍.
സിബിഐ വന്നിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുമ്പോഴെല്ലാം ജോമോന്‍ പരാതികളുമായി ദില്ലിക്ക് പോയത് നിരവധി തവണയാണ്. രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങള്‍ പലതുമുണ്ടായി, ജീവന് വരെ ഭീഷണിയും. പക്ഷെ ജോമോന്‍ വിട്ടില്ല. കൊല ചെയ്തവരെ മാത്രമല്ല അന്വേഷണം അട്ടിമറിച്ചവരെയും പ്രതിയാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതും ജോമോനാണ്.
പ്രതികള്‍ പല കാരണങ്ങള്‍ ചൂണ്ടികാട്ടി വിചരണ കൂടാതെ കേസില്‍ നിന്നും ഒഴിവാകാന്‍ സുപ്രീംകോടതിയെ വരെ സമീപിച്ചു. പ്രതികളുടെ ആസൂത്രിതനീക്കങ്ങള്‍ ഓരോ ഘട്ടത്തിലും ജോമോന്‍ നിയമപരമായി ചോദ്യം ചെയ്തതോടെയാണ് പൊളിഞ്ഞുവീണത്. ഒടുവില്‍ പ്രതികളെ വിചാരണകോടതിക്കു മുന്നിലെത്തിച്ചതും ജോമോന്‍ സമ്പാദിച്ച വിധിയിലൂടെയാണ്. ഹരീഷ് സാല്‍വേ, മുകുള്‍ റോഹ്തഗി തുടങ്ങിയ അഭിഭാഷകരാണ് സഭക്ക് വേണ്ടി സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ളത്. ഇനിയും അത് തന്നെ ആവര്‍ത്തിക്കും. കേരള ഹൈക്കോടതിയില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാക്കുന്നത് അഡ്വ ബി. രാമന്‍ പിള്ളയാണ്.അദ്ദേഹവും പ്രതികളെ രക്ഷിക്കാമെന്ന വിശ്വാസത്തിലാണ്. ഇനി ഒരു പ്രാര്‍ത്ഥന മാത്രം. അഭയയുടെ ആത്മാവ് ഇടപെടണേ എന്ന പ്രാര്‍ത്ഥന.
https://www.facebook.com/Malayalivartha