നിഷ്പക്ഷരും നിര്‍ഭയരുമായ മൂന്ന് ന്യായാധിപന്മാര്‍; ഇവര്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് ഒരിക്കലും തെളിയില്ലായിരുന്നു; സിബിഐ പോലും വിറച്ചുനിന്നിടത്ത് കതുത്തായിനിന്ന കെ.കെ. ഉത്തരനും ആന്റണി മൊറൈസും പിന്നെ പി.ഡി. ശാര്‍ങ്ധരനും; അറിഞ്ഞിരിക്കണം ഈ പോരാട്ടം

നിഷ്പക്ഷരും നിര്‍ഭയരുമായ മൂന്ന് ന്യായാധിപന്മാര്‍; ഇവര്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് ഒരിക്കലും തെളിയില്ലായിരുന്നു; സിബിഐ പോലും വിറച്ചുനിന്നിടത്ത് കതുത്തായിനിന്ന കെ.കെ. ഉത്തരനും ആന്റണി മൊറൈസും പിന്നെ പി.ഡി. ശാര്‍ങ്ധരനും; അറിഞ്ഞിരിക്കണം ഈ പോരാട്ടം
കെ.കെ. ഉത്തരന്‍, ആന്റണി മൊറൈസ്, പി.ഡി. ശാര്‍ങ്ധരന്‍ ഈ പേരു കേട്ടാല്‍ നിങ്ങള്‍ക്കൊരിക്കലും ഒന്നും മനസിലാവില്ല. എന്നാല്‍ ഈ മൂന്നു പേരാണ് അഭയയുടെ കൊലപാതകത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ ന്യായാധിപന്മാര്‍. ഇവര്‍ മൂന്നു പേര്‍ ഇല്ലായിരുന്നെങ്കില്‍ അഭയകേസ് തെളിയാ കേസുകളുടെ ചരിത്രത്തിലെക്ക് കൂപ്പുകുത്തിയേനെ. സി ബി ഐ മുംബൈ എസ്. പി. നന്ദകുമാരന്‍ നായരെയും ഈ നിമിഷത്തില്‍ സ്മരിക്കേണ്ടതുണ്ട്.
ഒറ്റനോട്ടത്തില്‍ കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ. അനുമതി തേടിയിട്ടും അനുവദിക്കാത്തവരാണ് ഇവര്‍. മൂന്നു പേരും നീതിന്യായ ചരിത്രത്തിലേക്ക് നടന്നു കയറിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരാണ്. ഇവരുടെ ഉത്തരവുകള്‍ സി ബി ഐയെ പോലും ഞെട്ടിച്ചുകളഞ്ഞു.
അഭയ കേസില്‍ ഈ മൂന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരോട് ലോകം കടപ്പെട്ടിരിക്കുകയാണ്. ഇവര്‍ നിഷ്പക്ഷരും നിര്‍ഭയരുമാണ്. ഈ മജിസ്ട്രേറ്റുമാര്‍ ഇല്ലായിരുന്നുവെങ്കില്‍ അഭയ കേസ് കൊലപാതകമായി ഒരിക്കലും തെളിയിക്കപ്പെടില്ലായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരായിരുന്നു കെ.കെ. ഉത്തരന്‍, ആന്റണി മൊറൈസ്, പി.ഡി. ശാര്‍ങ്ധരന്‍ എന്നിവര്‍.
സി.ബി.ഐയെ വിമര്‍ശിക്കാന്‍ സുപ്രീം കോടതി പോലും ഒരുമ്പെടാതിരുന്ന കാലത്താണ് കെ.കെ. ഉത്തരന്‍ സി.ബി.ഐയുടെ കള്ളക്കളിക്കെതിരെ നിര്‍ഭയമായി ആദ്യമായി പ്രതികരിച്ചത്. അതിനു ശേഷം മാത്രമാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.പി. ബറൂച്ച സി.ബി.ഐയെ കേസുകള്‍ ശവക്കുഴിയില്‍ കുഴിച്ചു മൂടുന്ന അന്വേഷണവിഭാഗമായി 1996-ല്‍ രൂക്ഷമായി വിമര്‍ശിച്ചത്.
ഹവാല കേസില്‍ ചില ധനാഢ്യരായ പ്രതികളെ സംരക്ഷിച്ച് നിര്‍ത്തിയ സി.ബി.ഐയെ സെന്റല്‍ ബ്യൂറല്‍ ഇന്‍വസ്റ്റിഗേഷനായി ചിത്രീകരിച്ച് അദ്ദേഹം ആഞ്ഞടിച്ച് സംസാരിച്ചത്. പിന്നീട് വന്ന ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ പറഞ്ഞു: 'കൂട്ടിലിട്ട തത്തയാണ് സി.ബി.ഐ. ഇതില്‍ കൂട്ടിലിട്ട തത്ത എന്ന പ്രയോഗം പിന്നീട് പരക്കെ പ്രചരിക്കപ്പെട്ടു. ഇന്നും കൂട്ടിലിട്ട തത്ത എന്ന പ്രയോഗം ഇന്നും സി ബി ഐയെ കുറിച്ച് വിശേഷിക്കപ്പെടാറുണ്ട്.
അഭയ കേസ് കൊലപാതകമല്ല, വെറും ആത്മഹത്യയാണെന്നാണ് 1996 ല്‍ സി ബി ഐ പറഞ്ഞത്. തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ട് 1996-ല്‍ സി.ബി.ഐ. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. അന്ന് മജിസ്ട്രേറ്റായിരുന്ന കെ.കെ. ഉത്തരന്‍ പറഞ്ഞു: സി.ബി.ഐ അന്വേഷണത്തില്‍ എനിക്കൊട്ടും വിശ്വാസമില്ല സംശയങ്ങള്‍ നിരവധി കാണാം കേസ് അവസാനിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല നിങ്ങള്‍ വീണ്ടും അന്വേഷിക്കണം. നിഷ്പക്ഷമായി അന്വേഷിക്കണം.
ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ മജിസ്ട്രേറ്റിന് ഉത്തരവിടാന്‍ അധികാരമുണ്ട്. ആ ഉത്തരവ് സി.ബി.ഐയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് സി.ബി.ഐയുടെ അന്വേഷണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചത്. ഇക്കാലത്ത് സി ബി.ഐ. എന്നുവെച്ചാല്‍ പൂര്‍ണമായും സത്യസന്ധമായ അന്വേഷണമാണെന്ന് ഇന്ത്യയിലെ ന്യായാധിപരും ജനങ്ങളും ധരിച്ചിരുന്ന കാലം.
സി.ബി.ഐ. സംഘം കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും അന്വേഷണ റിപ്പോര്‍ട്ടുമായി എത്തി. കേസ് അവസാനിപ്പിക്കാന്‍ വീണ്ടും അനുമതി തേടി.
അപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആന്റണി മൊറൈസ് ആയിരുന്നു. അദ്ദേഹവും ഇതിനെ എതിര്‍ത്തു. ഇതൊരു കൊലക്കേസ് തന്നെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ശാസ്ത്രീയമായി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആന്റണി മൊറൈസിന്റെ ഉത്തരവു കേട്ട് സി.ബി.ഐ. സംഘം വിറച്ചു. പലരും മാറിമാറി അന്വേഷിച്ചു. ഒടുവില്‍ സി.ബി.ഐ. നിലപാട് മാറ്റി. ഇതൊരു കൊലപാതകമാണെന്ന് പറഞ്ഞു. പക്ഷെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടുപോയി. അതിനാല്‍ പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ല. നിസ്സഹായമായ നിലപാട് സി.ബി.ഐ. അറിയിച്ചു.
അപ്പോഴേക്കും 2007 ആയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി. ശാര്‍ങ്ധരനായിരുന്നു. സി.ബി.ഐയെ അദ്ദേഹവും എതിര്‍ത്തു. തുറന്ന കോടതിയില്‍വെച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. പക്ഷെ, സി.ബി.ഐക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍നിന്ന് സി.ബി.ഐ. ഡി.ഐ.ജിയും മറ്റും ഒരു ശനിയാഴ്ച അദ്ദേഹത്തിന്റെ ചേംബറില്‍ എത്തി.
കള്ളക്കളി അവസാനിപ്പിച്ച് പ്രതികളെ പിടികൂടാനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യശാസന. ഡി.ഐ.ജി. പതറി.
പിന്നീട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നത് ഇതേ സി.ബി.ഐ. തന്നെയാണ്. അവരെ കോടതി റിമാന്റ് ചെയ്തു. അപ്പോഴേക്കും കാലം മാറിക്കഴിഞ്ഞിരുന്നു. സി.ബി.ഐയുടെ കള്ളക്കളികള്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ നിരവധി കേസുകളിലൂടെ പല ഹൈക്കോടതികളും സുപ്രീം കോടതിയും വെളിച്ചത്തുകൊണ്ടുവന്നിരുന്നു.
കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ. ആവശ്യപ്പെട്ടാല്‍ മജിസ്ട്രേറ്റുമാര്‍ അനുസരിക്കുകയാണ് പതിവ്. അങ്ങനെ കെ.കെ. ഉത്തരന്‍ ചെയ്തിരുന്നെങ്കില്‍ ഈ കൊലപാതകം തെളിയാതെ പോകുമായിരുന്നു. കെ.കെ. ഉത്തരന്‍ ആലപ്പുഴ ജില്ലാ ജഡ്ജിയായി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചു. ഇപ്പോള്‍ കൊച്ചി നഗരത്തിന് പുറത്ത് കടമക്കുടി ദ്വീപില്‍ വിശ്രമജീവിതം നയിക്കുകയാണ്.
https://www.facebook.com/Malayalivartha