Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെ കെ ശൈലജ: ബ്രിട്ടണിൽ നിന്നെത്തിയ എട്ടുപേർക്ക് കൊറോണ സ്ഥിതീകരിച്ചു

26 DECEMBER 2020 03:59 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കോവിഡ് വൈറസിലും ജനിതകമാറ്റം സംഭവിച്ചെന്ന നടുക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെ.കെ. ശൈലജ.കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതക മാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിരിക്കുകയാണ്. അതേസമയം, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ബ്രിട്ടനിൽനിന്നെത്തിയ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭയപ്പെട്ട രീതിയിലുള്ള വൻവർധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.


കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡിൽ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെയിൽ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ് റിപ്പോർട്ടുകളുള്ളത്. യു.കെയിൽനിന്ന് വന്ന എട്ടു പേർ പോസിറ്റീവാണ്. കൂടുതൽ പരിശോധന നടക്കുകയാണ്." ശൈലജ പറഞ്ഞു

അതേസമയം, എത്രത്തോളമാണ് ഇതിന്റെ വ്യാപനശേഷി എന്നതിൽ വ്യക്തതയില്ല. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാൻ ബ്രിട്ടനിൽനിന്നെത്തി കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകൾ പുനെ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.

അതേസമയംയുകെയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയവരിൽ എട്ട് പേർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത് ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്‍റെ പുതിയ വേരിയന്‍റാണോ എന്നറിയാനായി ഇവരുടെ സാമ്പിളുകൾ പുനെയിലേക്ക് അയച്ചിട്ടുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെല്ലാം ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് കൊവിഡ് രോഗബാധിതരുടെ സാമ്പിളുകൾ അയച്ചിട്ടുള്ളത്. ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറയുന്നു. വൈറസിന് ജനിതക മാറ്റം വരുന്നെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർദ്ധനയുണ്ട്. എന്നാൽ ഉണ്ടാകുമെന്ന് കരുതിയത്ര വർദ്ധനയില്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ മരണനിരക്ക് കൂടിയിട്ടില്ല. ഇനിയും നിയന്ത്രിച്ച് നിർത്താനാകും എന്ന് തന്നെയാണ് കരുതുന്നത്. അതിന് നല്ല ജാഗ്രത ആവശ്യമാണ്.

ഷിഗല്ല വൈറസിന്‍റെ വ്യാപനത്തിൽ ഭീതിയല്ല വേണ്ടത്. ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് ഷിഗല്ല വൈറസ് പകരാതെ കാക്കാനുള്ള ഏകവഴിയെന്നും മന്ത്രി വ്യക്തമാക്കി.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (4 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (21 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (26 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (30 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (33 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (36 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

Malayali Vartha Recommends