Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാഖ കിടന്നയിടത്ത് രക്തക്കറ കണ്ടതും വീടിന് പുറത്തുള‌ള മീ‌റ്ററില്‍ ഘടിപ്പിച്ച നിലയില്‍ കേബിള്‍ മൃതദേഹം കിടന്നയിടത്ത് കണ്ടെത്തിയതും സംശയത്തിന് വഴിവച്ചു; ത്രേസ്യാപുരം സ്വദേശിനി ശാഖാകുമാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്; കു‌റ്റം സമ്മതിച്ച് ഭര്‍ത്താവായ അരുണ്‍

26 DECEMBER 2020 04:38 PM IST
മലയാളി വാര്‍ത്ത

കാരക്കോണത്ത് ഷോക്കേ‌റ്റ് മരിച്ച ത്രേസ്യാപുരം സ്വദേശിനി ശാഖാകുമാരി (51) യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവായ ബാലരാമപുരം സ്വദേശി അരുണ്‍(28) കു‌റ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഷോക്കേ‌റ്റെന്ന് പറഞ്ഞാണ് അരുണ്‍ ശാഖയെ കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചത്. വീട്ടില്‍ വച്ച്‌ ഷോക്കേ‌റ്റു എന്നായിരുന്നു അരുണ്‍ ആശുപത്രിയില്‍ അറിയിച്ചത്. എന്നാല്‍ മരണം സംഭവിച്ചു എന്ന് മനസ്സിലാക്കിയ ഡോക്‌ടര്‍മാര്‍ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തി അരുണിനെ കസ്‌റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ഇവരുടെ വീട്ടിലെത്തിയ ഫോറന്‍സിക് സംഘം പരിശോധന നടത്തി. രണ്ട് മാസം മുന്‍പ് വിവാഹിതരായ ശാഖാ കുമാരിയും അരുണും തമ്മില്‍ സംഭവദിവസം തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ശാഖാകുമാരിയെ ഷോക്കടിപ്പിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് പൊലീസിനോട് അരുണ്‍ സമ്മതിച്ചു.

ശാഖയുടെ മരണം കൊലപാതകമാണെന്നും ശാഖ കിടന്നയിടത്ത് രക്തക്കറ കണ്ടതായും വീടിന് പുറത്തുള‌ള മീ‌റ്ററില്‍ ഘടിപ്പിച്ച നിലയില്‍ കേബിള്‍ മൃതദേഹം കിടന്നയിടത്ത് കണ്ടെത്തിയെന്നും ശാഖകുമാരിയുടെ സഹോദരന്റെ ഭാര്യ ഗ്രേസി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (18 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (23 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (27 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (30 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (33 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

Malayali Vartha Recommends