നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആശുപത്രി ഗേറ്റില്‍ ഇടിച്ച് കമ്പി തലയില്‍ തുളച്ചു കയറി യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആശുപത്രി ഗേറ്റില്‍ ഇടിച്ച് കമ്പി തലയില്‍ തുളച്ചു കയറി യുവാവിന് ദാരുണാന്ത്യം. തൃക്കൊടിത്താനം വേടന്‍പറമ്പില്‍ തോമസിന്റെ (മോനിച്ചന്‍) മകന്‍ സെബാസ്റ്റിയന്‍ (ബിജു 44) ആണു മരിച്ചത്. ശനിയാഴ്ച രാത്രി 11 ന് ഐ.സി.ഒ. ജങ്ഷനില്‍ ഉദയഗിരി ആശുപത്രിക്കു സമീപമായിരുന്നു അപകടം നടന്നത്.
ചന്ദനക്കുടം ആഘോഷത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്കു മടങ്ങുംവഴി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഉദയഗിരി ഹോസ്പിറ്റലിന്റെ പ്രധാന ഗേറ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗേറ്റ് ഉറപ്പിക്കുന്ന കമ്പിയിലേക്കാണു ബിജു തലയടിച്ചു വീണത്. ഈ കമ്പി ബിജുവിന്റെ തലയില്‍ കുത്തിക്കയറുകയായിരുന്നു.
ഗുരുതര പരുക്കേറ്റ ബിജുവിനെ നാട്ടുകാരും ആശുപത്രി ജീവനക്കാരും പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചങ്ങനാശേരി സെന്‍ട്രല്‍ ജങ്ഷനില്‍ വെറ്റില കച്ചവടം നടത്തുകയായിരുന്നു ബിജു.
" f
https://www.facebook.com/Malayalivartha