കാഞ്ഞങ്ങാട് നഗരസഭയിലെ രണ്ട‌് വനിതാ ലീഗ് കൗണ്‍സിലര്‍മാരുടെ വോട്ട് എല്‍.ഡി.എഫിന്; റൗഫിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള നീക്കം; ബി.ജെ – പി നേതാവായ കൗണ്‍സിലര്‍ വോട്ട് അസാധുവാക്കി

കാഞ്ഞങ്ങാട് നഗരസഭയിലെ രണ്ട‌് വനിതാ ലീഗ് കൗണ്‍സിലര്‍മാരുടെ വോട്ട് എല്‍.ഡി.എഫിന്. റൗഫിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് വനിതാ ലീഗ് കൗണ്‍സിലര്‍മാർ ഇങ്ങനെയൊരു നീക്കം നടത്തിയത്. ബി.ജെ – പി നേതാവായ കൗണ്‍സിലര്‍ വോട്ട് അസാധുവാക്കുകയും ചെയ്തു . നേതാവിന്റെ ഭാര്യയായ കൗണ്‍സിലര്‍ വോട്ടെടുപ്പില്‍ നിന്ന്‍ വിട്ടു നില്‍ക്കുകയും ചെയ്തു . ബിജെപിയുടെചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതെ ജില്ലാ വൈസ് പ്രസിഡന്‍റ് എം ബല്‍രാജ് അസാധുവാക്കുകയായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ ആര്‍ക്കും വോട്ട് ചെയ്തതുമില്ല.
പുതിയ കൗണ്‍സിലില്‍ തന്നെ ലീഗിനെതിരായ പ്രതിഷേധം ശക്തമായിരുന്നു . അവരുടെ രണ്ട് കൗണ്‍സിലര്‍മാര്‍ എല്‍ ഡി എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി കെ വി സുജാതയ്ക്ക് വോട്ടു ചെയ്തു. ഒരു കൗണ്‍സിലറുടെ വോട്ട് അസാധുവാകുകയും ചെയ്തു . എല്‍ ഡി എഫിന് കിട്ടേണ്ടിയിരുന്ന 24 നു പകരം 26 വോട്ട് ലഭിക്കുകയുണ്ടായി . ‘ 13’ വോട്ട് കിട്ടേണ്ടിയിരുന്ന യു ഡി എഫിലെ ടി കെ സുമയ്യക്ക് 10 വോട്ടേ ലഭിച്ചുള്ളൂ. ബി ജെ പി ക്ക് 6 നു പകരം മൂന്ന് വോട്ട് കിട്ടി. കക്ഷി നില ഇങ്ങനെയാണ് എല്‍.ഡി.എഫ് – 24,യുഡി എഫ് – 13,എന്‍ഡി എ – 6.
https://www.facebook.com/Malayalivartha