കേരള പോലീസിന്റെ അഭിമാനം... കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലയുടെ ചുരുളഴിച്ച കൂടത്തായി സൈമണ്‍ എന്നു വിളിപ്പേരു ലഭിച്ച കെ.ജി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വ്യാഴാഴ്ച വിരമിക്കുന്നു

കേരള പോലീസ് സേനയുടെ അഭിമാനം എസ്പി കെജി സൈമണ്‍ വിരമിക്കുന്നു. കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലയുടെ ചുരുളഴിച്ച കൂടത്തായി സൈമണ്‍ എന്നു വിളിപ്പേരു ലഭിച്ച കെ.ജി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വ്യാഴാഴ്ചയാണ് യൂണിഫോം അഴിച്ചുവയ്ക്കുക.
കൂടത്തായി കേസിലൂടെ കേരള മനസാക്ഷിയെ ഞെട്ടിച്ച ജോളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നതു മാത്രമല്ല ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ തെളിയിച്ചതിന്റെ മികവുമായാണ് സൈമണ്‍ വിരമിക്കുന്നത്. തുടര്‍ച്ചയായ നാലു മാസത്തെ അന്വേഷണത്തിനൊടുവിലാണ് ജോളി ഉറ്റ ബന്ധുക്കളെ പൊട്ടാസിയം സൈനഡ് നല്‍കി കൊലപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തിയും മറ്റ് സാങ്കേതിക തെളിവുകള്‍ നിരത്തിയുമാണ് ഈ കേസ് സൈമണ്‍ കോടതിയില്‍ എത്തിച്ചത്.
1984ല്‍ സബ് ഇന്‍സ്‌പെക്ടറായി പൊലീസില്‍ ചേര്‍ന്ന സൈമണ്‍ മിഥുല മോഹന്‍ കൊലപാതകം ഉള്‍പ്പെടെ സങ്കീര്‍ണമായ 52 കേസുകളില്‍ തുമ്പുണ്ടാക്കി. കൂടത്തായി കേസില്‍ ശാസ്ത്രീയവും ആസൂത്രിതവുമായ അന്വേഷണത്തിലൂടെ പ്രതി ജോളിയെ കണ്ടുപിടിച്ചതിന് ആദ്യത്തെ മെറിറ്റോറിയസ് സര്‍വീസ് എന്‍ട്രി ലഭിച്ചിരുന്നു ഇതിനാനു പിന്നാലെയാണ് ഫെബ്രുവരിയില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായത്. ഇക്കാലത്ത കൊടുമണ്ണില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സഹപാഠികളെ വേഗത്തില്‍ പിടികൂടി. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നിലെത്തിക്കാനും കഴിഞ്ഞു.
കൊവിഡ് രോഗിയെ ആറന്‍മുളയില്‍ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലും കുമ്പഴയില്‍ 92 കാരിയുടെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലും പ്രതികളെ അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബികോം വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജോസിന്റെ തിരോധനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു സൈമണ്‍. ജെസ്ന കേസിലും സാധ്യതയിലേക്കുള്ള സൂചന അടയാളപ്പെടുത്തിക്കൊണ്ടാണ് ഇദ്ദേഹം വിരമിക്കുന്നത്.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, മികച്ച കേസ് അന്വേഷകനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം, ബാഡ്ജ് ഒഫ് ഓണറുകള്‍ തുടങ്ങി ഇരുന്നൂറില്‍പരം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha