ശബരിമല വിജ്ഞാനകോശം ഗവർണർ പ്രകാശനം ചെയ്തു; നൂറ്റാണ്ടുകളുടെ പഴമയുള്ള അയ്യപ്പസങ്കല്പത്തിൻ്റെയും ശബരിമലയുടെയും ചരിത്രവും ഭൂമിശാസ്ത്രവും ഇഴപിരിച്ച് പതിര് മാറ്റി അക്ഷരമാലാക്രമത്തിൽ നിങ്ങൾക്ക് മുന്നിൽ
ശബരിമല വിജ്ഞാനകോശം ഗവർണർ പ്രകാശനം ചെയ്തു. നൂറ്റാണ്ടുകളുടെ പഴമയുള്ള അയ്യപ്പസങ്കല്പത്തിൻ്റെയും ശബരിമലയുടെയും ചരിത്രവും ഭൂമിശാസ്ത്രവും ഇഴപിരിച്ച് പതിര് മാറ്റി അക്ഷരമാലാക്രമത്തിൽ ക്രോഡീകരിക്കുക എന്ന മഹത്തായ സംരംഭമാണ് ഈ ഗ്രന്ഥം '_ ശ്രീരാമൻ ശബരിയെ കണ്ട ചരിത്രം മുതൽ ശബരിമല ക്ഷേത്രത്തിൽ പ്രസാദം നൽകാൻ ഉപയോഗിക്കുന്ന ഇലയുടെ പ്രത്യേകത വരെ പ്രതിപാദിക്കുന്നതാണ് ഈ വിജ്ഞാനകോശം.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ സംസ്ഥാന പോലീസ് ഐ ജി എസ് - ശ്രീജിത്തിന് നൽകി പ്രകാശനം ചെയ്തു.മലയാളക്കരയുടെ ആത്മീയ ഔന്നത്യമാണ് ശബരിമല എന്ന് ഗവർണർ അഭിപ്രായപ്പെട്ടു.തിരുവനന്തപുരം പാലമുറ്റം ബുക്സ്പ്രസിദ്ധീകരിച്ചിരിക്കുന്ന മൾട്ടികളർ ഗ്രന്ഥത്തിൻ്റെ വില 900 ബ്രയാണ്. ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് കെ.എസ്- വിജയനാഥ്.
https://www.facebook.com/Malayalivartha