സംസ്ഥാനത്ത് കാലവർഷം കനക്കുന്നു..അഞ്ചു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.. ജില്ലയിൽ വീണ്ടും മഴ ശക്തമായി...

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അടുത്ത അഞ്ചു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കർക്കടകം തുടങ്ങിയതോടെ ജില്ലയിൽ വീണ്ടും മഴ ശക്തമായി. കഴിഞ്ഞ ആഴ്ച വരെ വൈകിട്ടും രാത്രിയിലും ഇടവിട്ടാണു മഴ ലഭിച്ചിരുന്നതെങ്കിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ചു. 18നു സന്ധ്യയ്ക്കു ശേഷം തുടങ്ങിയ മഴ പുലർച്ചെ വരെ പെയ്തു. ഇതോടെ പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളക്കെട്ടിലായി.
എങ്കിലും വീടുകളിൽ നിന്നു മാറേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.സൂര്യപ്രകാശം ലഭിക്കുന്നതു കുറഞ്ഞതോടെ അന്തരീക്ഷ താപനിലയും താഴ്ന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ചു കാറ്റിന്റെ ശക്തിയും കുറവാണെങ്കിലും ചില മേഖലകളിൽ ശ്കതമായ കാറ്റാണ് വീശി കൊണ്ട് ഇരിക്കുന്നത് . ഇതു കാരണമാണു മൺസൂൺ സ്വഭാവത്തിലുള്ള മഴ തുടർച്ചയായി ലഭിക്കുന്നതെന്നു കാലാവസ്ഥ വിദഗ്ധർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മഴ കുറയുമെങ്കിലും ഭേദപ്പെട്ട അളവിൽ മഴ ലഭിക്കുമെന്നും വിദഗ്ധർ പറഞ്ഞു.
ഈ വർഷം മുൻ വർഷങ്ങളേക്കാൾ കൂടുതൽ മഴ ലഭിച്ചുവെന്നും വടക്കൻ കേരളത്തിലാണ് മഴ ശക്തമാവുകയെന്നും കാലാവസ്ഥ വിദഗ്ധർ പറഞ്ഞിരിക്കുകയാണ് . കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നല്‍കുന്ന ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.തിങ്കളാഴ്ചയോടെ സംസ്ഥാനത്തെ മഴയുടെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍.
തെക്കന്‍ ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെങ്കിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.കാലവർഷത്തിന്റെ ഭാഗമായുണ്ടാകുന്ന മഴ തന്നയാണ് നിലവിൽ കേരളത്തിൽ ലഭിക്കുന്നത്. മൺസൂണിൽ ജൂലൈയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.
വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമാകുക. കേരളം മുഴുവൻ പരക്കെ മഴയുണ്ടാകുമെങ്കിലും തീവ്രത കൂടുതൽ വടക്കൻ ജില്ലകളിലായിരിക്കും.ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിൽ മൺസൂൺ അനുഭവപ്പെടുന്നത്. അതിൽ ജൂലൈയിലാണ് നന്നായി ലഭിക്കുന്നത്. ഇത്തവണയും അങ്ങനെ തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനിച്ചാൽ മാത്രമാണ് കൃത്യമായി പറയാൻ സാധിക്കുക. ഇതുവരെയുളള മഴയുടെ ലഭ്യത നോക്കുമ്പോൾ
ഈ മൺസൂൺ കേരളത്തിൽ നന്നായി മഴ ലഭിച്ചു. തീവ്രതയിൽ മാത്രമാണ് മാറ്റം വരുക. ഇത് വരെ ഒരിടത്തും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഉയർന്ന തിരമാല ജാഗ്രത നിർദേശം..ഉയർന്ന തിരമാല ജാഗ്രത നിർദേശം തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ വരെ) കണ്ണൂർ-കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ
20/07/2025 രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക
https://www.facebook.com/Malayalivartha
























