കുളിക്കുന്നതിനിടെ ക്ഷേത്രക്കുളത്തില്‍ പന്നേന്‍പാറ സ്വദേശി മുങ്ങിമരിച്ചു

സങ്കടക്കാഴ്ചയായി... കുന്നാവ് ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ പന്നേന്‍പാറ സ്വദേശി മുങ്ങിമരിച്ചു. പന്നേന്‍പാറ കിസാന്‍ റോഡിന് സമീപത്തെ മരക്കുളത്തെ കാട്ടാമ്പള്ളി സുധാകരന്‍ (73) ആണ് മരിച്ചത്. തിങ്കള്‍ രാവിലെ ഏഴിനാണ് സംഭവം.
കുളിക്കുന്നതിനിടെ മുങ്ങിപ്പോയ സുധാകരനെ അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha