രാമപുരത്ത് കടയുടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി അറസ്റ്റിൽ; ഗുരുതരമായി പൊള്ളലേറ്റ ജുവലറി ഉടമ മരിച്ചു...

രാമപുരത്ത് ജുവലറി ഉടമയെ തീകൊളുത്തിയ സംഭവത്തിൽ ജുവലറി ഉടമ മരിച്ചു. ജുവലറി ഉടമയായ അശോകനാണ് (55) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ്് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അശോകൻ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ രാമപുരം സ്വദേശി തുളസീദാസിനെ രാമപുരം പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ രാവിലെ കടയിൽ വച്ചാണ് സംഭവം ഉണ്ടായത്. പൊള്ളലേറ്റ് പരിക്കേറ്റ അശോകനെ ആദ്യം കോട്ടയം പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 10.45 ഓടെ രാമപുരം ടൗണിൽ കണ്ണനാട്ട് എന്ന സ്വർണ്ണ കടയിൽ എത്തിയ തുളസീദാസ് കടയുടമ രാമപുരം കണ്ണനാട്ട് വീട്ടിൽ പൊന്നപ്പൻ മകൻ 54 വയസ്സുള്ള അശോകനെ കയ്യിൽ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു.
പൊള്ളലേറ്റ അശോകനെ ചെറുപ്പുങ്കൽ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റിരുന്നു. പ്രതി തുളസീദാസും പൊള്ളലേറ്റ അശോകനും തമ്മിൽ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാമപുരം സ്റ്റേഷനിൽ തന്നെ പരാതികളും കേസുകളും ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha