കേരളത്തില്‍ ശക്തമായ മഴ തുടരുന്നു....വ്യാഴാഴ്ചവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴയും കാറ്റും തുടരും. വ്യാഴാഴ്ചവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.
ഇന്നലെ തിരുവനന്തപുരത്ത് മഴ തുടരെതുടരെ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇന്നും രാവിലെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴയും കാറ്റും കാരണം നിരവധിയിടങ്ങളില്‍ മരങ്ങള്‍ വീഴുകയും വൈദ്യുതി തകരാറിലാകുകയും ചെയ്തു. നിരവധി വാഹനാപകടങ്ങളുമുണ്ടായി. വൈദ്യുത കമ്പികള്‍ പൊട്ടി വീണതു കാരണം നിരവധി മരണമുണ്ടായി. ഈ മഴക്കാലത്ത് പുറത്തിറങ്ങുന്നവര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. റോഡുപണികള്‍ നടക്കുന്നതിനാല്‍ നിരവധി റോഡുകളില്‍ വെളളക്കെട്ടും ചെളിയും കാരണം അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
മലയോര മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കണക്കിലെടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ തൊടുപുഴയിലെ മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ സാഹചര്യമുണ്ടെന്ന് അധികൃതര്‍ . മഴയും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള നീരൊഴുക്കും കാരണമാണ് മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ സാധ്യത. കേരള, കര്‍ണാടക തീരങ്ങളില്‍ നാളെ വരെയും ലക്ഷദ്വീപ് തീരത്ത് 24 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
https://www.facebook.com/Malayalivartha