Widgets Magazine
21
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തരൂരിന്റെ മോദി സ്തുതി: വിദേശമന്ത്രിസ്ഥാനവുമായി വിളിക്കുന്നു... നിര്‍ണായക മണിക്കൂറുകള്‍


ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുന്നു: ചെറിയാൻ ഫിലിപ്പ്


വിവാഹിതരായ യുവതീയുവാക്കൾ കുടുംബ പ്രശ്നത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന പ്രവണത.. ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ആരോപണങ്ങള്‍ നിരവധി ഉയരുകയാണ്..


വിപ്ലവനായകന് വിട: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു...


ആഗോള തലത്തില്‍ വിമര്‍ശനം കടുക്കുകയാണ്.. വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.. 150 ലേറെ പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍..

കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി...

21 JULY 2025 11:16 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി. ഈ മാസം 25 മുതല്‍ 31 വരെ ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ട് പരിശോധന നടത്തുന്നതാണ്. ഇതു നിരീക്ഷിക്കാനായി വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സ് ടീമിനെ ചുമതലപ്പെടുത്തി. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച (നാളെ ) തിരുവനന്തപുരം ശിക്ഷക് സദനില്‍ രാവിലെ 9.30 ന് ചേരും.

യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ സംബന്ധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി . സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 13 ന് മുന്നൊരുക്കങ്ങള്‍ക്ക് മുന്നോടിയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തുകയും ചെയ്യും. 40 ഓളം നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്.

വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേകം നിര്‍ദേശിച്ചിട്ടുള്ളതാണ്. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി ലൈന്‍ പോകാന്‍ പാടില്ല എന്നതടക്കം വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്ററെ മാത്രം ബലിയാടാക്കി എന്ന ആക്ഷേപം ശരിയല്ല. എഇ, മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

മിഥുന്റെ കുടുംബത്തെ സഹായിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം സ്‌കൂള്‍ മാനേജ്മെന്റ് അംഗീകരിച്ചു 10 ലക്ഷം രൂപ നല്‍കാന്‍ മാനേജ്മെന്റ് സമ്മതിച്ചിട്ടുണ്ട്. ആ കുടുംബത്തിന്റെ അവസ്ഥ കണ്ടാല്‍ ഇതൊന്നും ഒരു സഹായമല്ല. മിഥുന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും സ്‌കൂളില്‍ ജോലി നല്‍കാനായി മാനേജ്മെന്റ് തയ്യാറാകണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (7 minutes ago)

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (23 minutes ago)

ഏറെ ദുരൂഹതകളുമായി മുള്ളൻകൊല്ലി ട്രെയിലർ പ്രകാശനം ചെയ്തു  (51 minutes ago)

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ടീസർ - എത്തി  (57 minutes ago)

അമ്മയ്‌ക്കൊപ്പം പുഴയില്‍ കാണാതായ മൂന്നുവയസ്സുകാരനെ കണ്ടെത്താനായില്ല  (2 hours ago)

സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം  (2 hours ago)

വിഎസിന്റെ വിയോഗത്തില്‍ അനുശോചിച്ച് മഞ്ജു വാര്യര്‍  (2 hours ago)

ബംഗ്ലദേശില്‍ വ്യോമസേനയുടെ പരിശീലന വിമാനം സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് തകര്‍ന്നു വീണു  (2 hours ago)

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

വിഎസിന്റെ വേര്‍പാടില്‍ നാളെ പൊതു അവധി  (4 hours ago)

ഹൃദയംതൊടുന്ന കുറിപ്പുമായി വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ.കെ. രമ  (4 hours ago)

കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി നാലംഗസംഘം ഡല്‍ഹിയില്‍ പിടിയില്‍  (4 hours ago)

തരൂരിന്റെ മോദി സ്തുതി: വിദേശമന്ത്രിസ്ഥാനവുമായി വിളിക്കുന്നു... നിര്‍ണായക മണിക്കൂറുകള്‍  (5 hours ago)

വീര്‍ത്ത് വികൃതമായി തന്റെ ചുണ്ട്  (5 hours ago)

സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു; അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (5 hours ago)

Malayali Vartha Recommends