തിരുവനന്തപുരത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പൂജാരിയും സഹായിയും അറസ്റ്റിൽ

തിരുവനന്തപുരത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ശ്രീകാര്യം സ്വദേശികളായ പൂജാരിയും സഹായിയും പൊലീസ് പിടിയില്‍. യുവതി ബന്ധുവിനോട് പറഞ്ഞാണ് പീഡനവിവരം പുറത്തറിഞ്ഞത്.
യുവതിയുടെ വീട്ടുകാരുമായുള്ള അടുപ്പം മുതലാക്കിയാണ് പ്രതികള്‍ പീഡനം നടത്തിയത്. ഇരുപത്തിയഞ്ചുകാരിയായ യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്ന് പൂജാരിയായ ഷാജി ലാല്‍ വീട്ടുകാരെ ധരിപ്പിച്ചു. ഈ ബാധയൊഴിക്കാന്‍ പൂജ നടത്തണമെന്നും പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ പൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ഡിസംബര്‍ ഏഴിന് യുവതിയുടെ വീട്ടില്‍ വച്ച് പൂജ നിശ്ചയിച്ചു. പൂജയുടെ പേരില്‍ യുവതിയെ മുറിയില്‍ കയറ്റി വാതിലടച്ചശേഷം ഷാജിലാലും സഹായിയായ എലുമ്ബന്‍ സുരേന്ദ്രനും പീഡിപ്പിക്കുകയായിരുന്നു.
ഇതിനുശേഷം യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. വിവരങ്ങള്‍ അന്വേഷിച്ച ബന്ധുവിനോട് യുവതി പീഡനവിവരം തുറന്നു പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ പിതാവ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി എലുമ്ബന്‍ സുരേന്ദ്രന്‍ ഏഴു വര്‍ഷത്തോളമായി യുവതിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha