കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിന്‍ സൂക്ഷിക്കാനുള്ള സ്ഥലങ്ങള്‍ തയാറാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ വയോജനങ്ങള്‍ പ്രമേഹം തുടങ്ങിയ അസുഖമുള്ളവര്‍ തുടങ്ങിയവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികള്‍ വഴിയാകും വാക്‌സിന്‍ വിതരണം നടത്തുക. ആശുപത്രികളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. കേരളത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha