പപ്പ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചത് ആത്മഹത്യ ചെയ്യാനല്ല.... ആ... അര മണിക്കൂറിനു വേണ്ടി..... തീകത്തുമെന്ന് പപ്പയും അമ്മയും കരുതിയില്ല... അവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ പറ്റില്ല.... പപ്പയുടെയും അമ്മയുടെ കുഴിമാടത്തിലേക്ക് നോക്കി നെഞ്ചുപൊട്ടി കരഞ്ഞ് രണ്ടു മക്കളും.....ആശ്വസിപ്പിക്കാനാവാതെ കണ്ണീരോടെ നാട്ടുകാരും

പപ്പ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചത് ആത്മഹത്യ ചെയ്യാനല്ല.... ആ... അര മണിക്കൂറിനു വേണ്ടി..... തീകത്തുമെന്ന് പപ്പയും അമ്മയും കരുതിയില്ല...പപ്പയുടെയും അമ്മയുടെ കുഴിമാടത്തിലേക്ക് നോക്കി നെഞ്ചുപൊട്ടി കരയുകയാണ് രണ്ടു മക്കളും.....ആശ്വസിപ്പിക്കാനാവാതെ കണ്ണീരോടെ നാട്ടുകാരും.
കോടതിയില്‍ നിന്ന് അരമണിക്കൂറിനുള്ളില്‍ സ്റ്റേ ഉത്തരവ് ലഭിക്കുമെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും കേള്‍ക്കാത്ത പൊലീസിന് മുന്നില്‍ അത്രയും സമയം പിടിച്ചു നില്‍ക്കാനായിരുന്നു. തീകത്തുമെന്ന് പപ്പയും അമ്മയും കരുതിയില്ല. അവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ പറ്റില്ല, അവരെ പൊലീസ് കൊന്നതാണ്''- നെയ്യാറ്റിന്‍കര പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ പൊലീസിന്റെ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും കുഴിമാടത്തിലേക്ക് നോക്കി നെഞ്ചുപൊട്ടി കരഞ്ഞ് പറയുകയാണ്.
പൊലീസ് അയല്‍വാസിയായ വസന്തയുടെ വാക്കുമാത്രമാണ് കേട്ടത്. 22ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചോറു കഴിക്കാനിരിക്കുന്നതിനിടെ എത്തിയ പൊലീസുകാരോട് ഹൈക്കോടതി കേസ് ഉടന്‍ പരിഗണിക്കുമെന്നും അരമണിക്കൂറിനുള്ളില്‍ സ്റ്റേ കിട്ടുമെന്നും രാജന്‍ പറഞ്ഞു. അത് കേള്‍ക്കാന്‍ ഗ്രേഡ് എസ്.ഐ തയ്യാറായില്ല. കോടതി കേസ് പരിഗണിച്ച് സ്റ്റേ നല്‍കുമെന്ന പ്രതീക്ഷയില്‍ അരമണിക്കൂര്‍ എങ്ങനെയെങ്കിലും തള്ളിനീക്കാമെന്ന ലക്ഷ്യത്തോടെ അങ്ങനെയെങ്കില്‍ വിളമ്പിവച്ച ചോറു കഴിച്ചിട്ട് ഇറങ്ങാമെന്നായി രാജന്‍.
വീട്ടിലേക്ക് കയറി ചോറില്‍ കൈവച്ചു. അപ്പോഴേക്കും പൊലീസ് ഷര്‍ട്ടില്‍ തൂക്കി പുറത്തിട്ടു. വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് പോയിരുന്ന മൂത്തമകന്‍ രാഹുലും അപ്പോള്‍ വീട്ടിലെത്തി. സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇതിനിടെ പൊലീസിനെ പിന്തിരിപ്പിക്കാന്‍, നോക്കിയെങ്കിലും ഞങ്ങള്‍ പറയുന്നതൊന്നും അവര്‍ കേട്ടില്ല.
അരമണിക്കൂര്‍ ക്ഷമിച്ചിരുന്നെങ്കില്‍ പപ്പയും അമ്മയും മരിക്കില്ലായിരുന്നു... ഇത് പറയുമ്പോള്‍ ഇളയവന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
"https://www.facebook.com/Malayalivartha