കൂടത്തായി കൊലപാതക പരമ്പര ഉള്‍പ്പടെ 52 കൊലക്കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കെജി സൈമണ്‍ ഇന്ന് വിരമിക്കും... പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ് അദ്ദേഹത്തിന്റെ പടിയിറക്കം

കൂടത്തായി കൊലപാതക പരമ്പര ഉള്‍പ്പടെ 52 കൊലക്കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കെജി സൈമണ്‍ ഇന്ന് വിരമിക്കും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ് അദ്ദേഹത്തിന്റെ പടിയിറക്കം. നീണ്ട 36 വര്‍ഷത്തെ സര്‍വീസിനൊടുവിലാണ് പൊലീസ് യൂണിഫോം അഴിച്ചുവെക്കുന്നത്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ തെളിയിച്ചെങ്കിലും കൂടത്തായി കേസില്‍ ജോളിയെ പിടികൂടുന്നതോടെയാണ് സൈമണ്‍ മലയാളികള്‍ക്കിടയില്‍ പരിചിതനാകുന്നത്.
1984ല്‍ തുമ്ബ എസ്ഐ ആയിട്ടാണ് പൊലീസ് ജീവിതം തുടങ്ങുന്നത്. 2012ല്‍ ഐപിഎസ് ലഭിച്ചു. ചങ്ങനാശേരിയിലെ മഹാദേവന്‍ എന്ന 13 വയസ്സുകാരന്റെ തിരോധാനം 18 വര്‍ഷത്തിനു ശേഷമാണ് അന്വേഷിച്ചു കണ്ടെത്തിയത്.
കോട്ടയത്ത് പണം പലിശയ്ക്കു കൊടുത്തിരുന്ന മാത്യുവിന്റെ കൊലപാതകിയെ പിടിച്ചത് 8 വര്‍ഷങ്ങള്‍ക്കു ശേഷം സൈമണ്‍ അന്വേഷണം ഏറ്റെടുത്തതിനെത്തുടര്‍ന്നായിരുന്നു. അബ്കാരിയായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസും വലിയ വാര്‍ത്താ പ്രാധാന്യം നേടി. ജെസ്‌നയുടെ തിരോധാനത്തിന്റെ അന്വേഷണം ഏറ്റെടുത്തെങ്കിലും പൂര്‍ത്തിയാക്കാതെയാണ് വിരമിക്കുന്നത്.
"
https://www.facebook.com/Malayalivartha