നാട്ടുകല്ലില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്...പരിക്കേറ്റവരെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നാട്ടുകല്ലില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം. നടന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്. ആര്‍.ടി.സി ബസ് ബ്രേക്കിട്ടതിനെ തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നി എതിരെ വരികയായിരുന്ന സന കമ്പനിയുടെ ബസില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്‍ക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ കമ്ബികളില്‍ ഇടിച്ചാണ് ആളുകള്‍ക്ക് പരിക്ക്.
"
https://www.facebook.com/Malayalivartha