രാജന്റെ മക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനം ; മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് തീരുമാനമെന്ന് മന്ത്രി കെ.കെ ശൈലജ

ഇത് ഒരു പരിഹാരം അല്ല... ഇത് ഒന്നിനും പരിഹാരം ആകില്ല എന്നും അറിയാം. കൺമുന്നിൽ വച്ച് മാതാപിതാക്കൾ ചാരം ആയതിന് പകരമാകില്ല ഇതന്നും അറിയാം. എങ്കിലും ആ സഹായം രാജന്റെ മക്കളെ തേടിയെത്തിയിരിക്കുന്നു. നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മക്കൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കുകയുണ്ടായി . സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജയാണ് ഈ വിവരം അറിയിച്ചത്. കുട്ടികൾക്ക് വീട്‌വച്ചു നൽകും, കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യക്ഷേമ വകുപ്പ് ഏറ്റെടുത്ത് നടത്തും.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മരിച്ച ദമ്പതികളുടെ മക്കൾക്ക് വീട് വെച്ച് നൽകാൻ കളക്ടർ ഇന്നലെ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിരുന്നു. കല്ലടിമുഖത്തെ നഗരസഭയുടെ ഫ്ലാറ്റോ അല്ലെങ്കിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകാനോ ആണ് കളക്‌ടർ ശുപാർശ ചെയ്‌തിരുന്നത്. അതേ സമയം നെയ്യാറ്റിന്‍കരയില്‍ രാജന്റേയും അമ്പിളിയുടേയും മക്കള്‍ക്ക് കെപിസിസിയുടെ അടിയന്തര സാമ്പത്തിക സഹായം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ കൈമാറി.
https://www.facebook.com/Malayalivartha