അബ്ദുള്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍; അടിയന്തര ശസ്ത്രക്രിയ; 2014 മുതല്‍ കഴിയുന്നത് ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ലാറ്റില്‍; ബെംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ പുരോഗമിക്കുന്നു

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്നാണ് ഇന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മഅദനിയുടെ ബന്ധുക്കള്‍ പറഞ്ഞു. ബെംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മഅദനി 2014 മുതല്‍ ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ലാറ്റിലാണ് കഴിയുന്നത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.
ബാംഗളൂരു സ്‌ഫോടന കേസില്‍ വിചാരണത്തടവുകാരനായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി 10 വര്‍ഷം പിന്നിട്ടിരിക്കുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞ്, ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി കോടതി മോചിപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ ബാംഗുളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.
ബാംഗളൂരു എന്‍.ഐ.എ കോടതിയില്‍ നടക്കുന്ന വിചാരണ അനന്തമായി നീളുന്നത് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടിയപ്പോള്‍ നാല് മാസത്തിനകം കേസ് തീര്‍ക്കാമെന്ന് 2014ല്‍ അന്വേഷണ സംഘം നല്‍കിയ സത്യവാങ്മൂലം കടലാസിലൊതുങ്ങി. കേസിന്റെ നടപടിക്രമങ്ങള്‍ മൂന്നാം ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ സുപ്രീംകോടതി അനുവദിച്ച നിബന്ധനകളോടെയുള്ള ജാമ്യത്തില്‍ ബംഗളൂരുവിലെ വീട്ടില്‍ അനാരോഗ്യത്തിന്റെ തടവറയില്‍ കഴിയുകയായിരുന്നു 54 കാരനായ മഅ്ദനി.
https://www.facebook.com/Malayalivartha