കുട്ടികളുടെ സംരക്ഷണവും തുടര്‍ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ
നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും വീട് വെച്ചു നല്‍കാനും മന്ത്രിസഭ തീരുാനിക്കുകയുണ്ടായി . അഞ്ചു ലക്ഷം രൂപ വീതം രണ്ടു കുട്ടികള്‍ക്ക് നല്‍കുമെന്നും പറഞ്ഞു.
അതോടൊപ്പം തന്നെ കുട്ടികളുടെ സംരക്ഷണവും തുടര്‍ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ വീട്ടിലാണ് മന്ത്രി കുട്ടികളെ സന്ദര്‍ശിക്കാനെത്തിയത്. കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റാണ് രാജനും ഭാര്യ അമ്ബിളിയും മരിച്ചത്. പൊള്ളലേറ്റ് മരിച്ച അമ്ബിളിയുടെ ഭര്‍ത്താവ് രാജനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha