പരിശോധനാ സൗകര്യം ഇല്ല; നിലയ്ക്കലില്‍ അയ്യപ്പന്മാരുടെ പ്രതിഷേധം; പ്രതിഷേധത്തെ പിന്തുണച്ച് കുടുതല്‍ ഭക്തന്‍മാര്‍ എത്തുന്നതായി റിപ്പോർട്ട്

കൊറോണ പരിശോധനാ സൗകര്യം ഇല്ലാത്തതിനതിരെ നിലയ്ക്കലില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്ത മാര്‍ ആരംഭിച്ച പ്രതിഷേധത്തെ പിന്തുണച്ച് കുടുതല്‍ ഭക്തന്‍മാര്‍ എത്തുന്നതായിട്ടാണ് ലഭിക്കുന്ന സൂചനകള്‍. നിലയ്ക്കലില്‍ ഉണ്ടായിരുന്ന കോവിഡ് പരിശോധന നേരത്തെ നിര്‍ത്തലാക്കിയിരുന്നു.
48 മണിക്കൂറിന് ശേഷമുള്ള കൊറോണ- ആര്‍ടിപിസിആര്‍ പരിശോധനാ ഫലത്തിനുള്ള സൗകര്യം നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഒരുക്കിയിട്ടില്ല എന്നതാണ് പരാതി. ഇതിനായി പത്തനം തിട്ടവരെ പോകേണ്ട അവസ്ഥയാണ് നിലവിലെന്ന് അയ്യപ്പഭക്തന്‍മാര്‍ പറയുന്നു.
ഇന്ന് രാവിലെ ആണ് തമിഴ്‌നാട്ടില്‍ നിന്നുള്ള 50 ല്‍ അധികം അയ്യപ്പ ഭക്തര്‍ ശബരിമല ദര്‍ശനത്തിന് നിലയ്ക്കലില്‍ എത്തിയത്. ഇവരുടെ കൈവശം ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഉണ്ടെങ്കിലും 48 മണിക്കൂറിന് മുമ്ബുള്ളതാണ്. ശബരിമലയിലെ ഉപ ശാന്തിമാരടക്കം കോവിഡ് ബാധിതരായ സാഹചര്യത്തില്‍ പുതിയ പരിശോധനാ ഫലം ഇല്ലാതെ കടത്തിവിടാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെയാണ് പ്രതിഷേധത്തിന്‍്റെ തുടക്കം. കുത്തിയിരുന്ന് മുദ്രാവാവാക്യം വിളിച്ചുള്ള പ്രതിഷേധത്തിന് കൂടുതല്‍ ഭക്തന്‍മാരുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha