ഇങ്ങനെ പേടിക്കല്ലേടാ... ഇനി സിനിമ കൂടി അന്തങ്ങള്‍ ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു

സംവിധായകനും ബിഗ്‌ബോസ് വിജയിയുമായ അഖില്‍ മാരാര്‍ നായകനായെത്തുന്ന ചിത്രം 'മിഡ്‌നൈറ്റ് മുള്ളന്‍കൊല്ലി'യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ട്രെയിലറിനു കിട്ടുന്ന വരവേല്‍പ്പില്‍ സന്തോഷം പ്രകടിപ്പിച്ച് അഖില്‍ മാരാര്‍. തനിക്കെതിരെയുള്ള ട്രോളുകളാണ് ട്രെയിലര്‍ ഇത്രയധികം ഹിറ്റാകാന്‍ കാരണമെന്ന് അഖില്‍ പറയുന്നു.
''താര നിരകള്‍ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം യൂട്യൂബില്‍ ട്രെന്‍ഡിങ് ആയതിനു കാരണം നിങ്ങളുടെ സ്‌നേഹമാണ്. 2 ദിവസം മുന്‍പ് വരെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുമോ എന്ന ഭയം ആയിരുന്നു അന്തംകമ്മികള്‍ക്ക്. ട്രെയിലര്‍ കണ്ടതോടെ ഞാന്‍ സിനിമയില്‍ എങ്ങാനും സ്റ്റാര്‍ ആകുമോ എന്ന ഭയത്തില്‍ ആണ് അന്തംകമ്മികള്‍. ഇങ്ങനെ പേടിക്കല്ലേടാ..
നിങ്ങളുടെ ട്രോളുകള്‍ കൊണ്ട് ട്രെയിലര്‍ ഹിറ്റ് ആയി. ഇനി സിനിമ കൂടി അന്തങ്ങള്‍ ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു.. രാവിലെ, ഉച്ചയ്ക്ക്, രാത്രി മൂന്ന് നേരം എനിക്കെതിരെ ട്രോള്‍ ഉണ്ടാക്കി ആക്ഷേപിക്കണം. സത്യത്തില്‍ നിങ്ങളാണ് എന്റെ യഥാര്‍ഥ ഫാന്‍സ്.. എന്റെ ശക്തി, എന്റെ ഊര്‍ജം.
അടുത്ത മാസം കേരള ക്രിക്കറ്റ് ലീഗ് തുടങ്ങും. സഞ്ജു സാംസണ്‍ കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമാണ് ഞാന്‍. പേടിക്കണ്ട ക്രിക്കറ്റ് കളി ഞാന്‍ ഉപേക്ഷിച്ചു.അഞ്ച് പൈസ മാര്‍ക്കറ്റ് ചെയ്യാതെ ഒരു ട്രെയിലര്‍ ട്രെന്‍ഡിങ് ആക്കി തീര്‍ത്തതില്‍ നന്ദിയുണ്ട് മേഴ്‌സി, ഒരായിരം നന്ദി.
അഞ്ചാം ക്ലാസ്സില്‍ ആണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് പത്താം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവ വേദികളില്‍ നാടകം എഴുതി സംവിധാനം ചെയ്ത് അഭിനയം തുടര്‍ന്നു. സബ് ജില്ല കലോത്സവത്തിന് ഒന്നാം സമ്മാനം കിട്ടിയ നാടകത്തിലെ നായക വേഷം എനിക്കായിരുന്നു.. ഈ സമയം ഉത്സവ പറമ്പുകളില്‍ ചെറിയ മിമിക്രി ട്രൂപ്പുകളില്‍ ചേര്‍ന്ന് സ്‌കിറ്റ് അഭിനയിക്കാന്‍ പോകും.
പ്ലസ്ടു വരെ അഭിനയം കൊണ്ട് നടന്നു.. അതിന് ശേഷം ജീവിതം വെട്ടി പിടിക്കാനുള്ള ഓട്ടമായിരുന്നു... പരിഹസിച്ച സമൂഹത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാനുള്ള പോരാട്ടം..ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചിട്ടും ഉള്ളിലെ സത്യത്തിന്റെ ശക്തിയില്‍ ഞാന്‍ സഞ്ചരിച്ചു... ജീവിതത്തില്‍ പല വേഷങ്ങള്‍ കെട്ടിയ എനിക്ക് സിനിമയില്‍ ലഭിച്ച ആദ്യത്തെ വേഷമാണ്... ട്രെയിലര്‍ കണ്ട് അഭിപ്രായങ്ങള്‍ അറിയിക്കുക... തെറ്റുകള്‍ ക്ഷമിക്കുക.''അഖില്‍ മാരാരുടെ വാക്കുകള്‍.
സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രസീജ് കൃഷ്ണ നിര്‍മിച്ച് ബാബു ജോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'മിഡ്‌നൈറ്റ് മുള്ളന്‍കൊല്ലി'. അഖില്‍ മാരാര്‍ക്കു പുറമേ ബിഗ്‌ബോസ് താരങ്ങളായ, അഭിഷേക് ശ്രീകുമാര്‍, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, അതുല്‍ സുരേഷ്, കോട്ടയം രമേശ്, ആലപ്പി ദിനേശ്, സെറീന ജോണ്‍സണ്‍, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണന്‍, ശ്രീഷ്മ ഷൈന്‍, ഐഷ ബിന്‍, ശിവദാസ് മട്ടന്നൂര്‍, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയ കുമാര്‍, സുധി കൃഷ്, ആസാദ് കണ്ണാടിക്കല്‍, ശശി ഐറ്റി,അര്‍സിന്‍ സെബിന്‍ ആസാദ്, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
കേരള തമിഴ്‌നാട് ബോര്‍ഡിനോട് ചേര്‍ന്ന് വനാതിര്‍ത്തിയിലാണ് ഏറെ ദുരൂഹതകള്‍ നിറഞ്ഞ മുള്ളന്‍കൊല്ലി എന്ന ഗ്രാമത്തിലേക്ക് ഉറ്റ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി അര്‍ജുനനും സംഘവും എത്തുന്നതും അവിടെ അവര്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. അവരുടെ വരവോടുകൂടി അവിടെ അരങ്ങേറുന്ന അത്യന്തം ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്
https://www.facebook.com/Malayalivartha