കാറിടിച്ചു മരിച്ച പ്രൊ. ശശികുമാറിന്റെ വീട് മുനീര്‍ സന്ദര്‍ശിച്ചു

കാറിടിച്ചു മരിച്ച ചങ്ങനാശേരി എന്‍എസ്എസ് കോളജ് മലയാള വിഭാഗം പ്രഫസര്‍ കായംകുളം ഗോവിന്ദമുട്ടം മൂത്തേടത്തുവീട്ടില്‍ ശശികുമാറിന്റെ വീട് മന്ത്രി ഡോ.എം.കെ.മുനീര്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയാണു തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ മന്ത്രി ശശികുമാറിന്റെ വീട്ടിലെത്തിയത്. സര്‍ക്കാര്‍ ശശികുമാറിന്റെ കുടുംബത്തിനു സഹായം നല്‍കുമെന്നു മന്ത്രി അറിയിച്ചു.
ഒരാഴ്ച മുമ്പാണു ദേശീയപാതയില്‍ കായംകുളം കമലാലയം ജംഗ്ഷനില്‍ പ്രഫ.ശശികുമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മന്ത്രി മുനീറിന്റെ റേഞ്ച്‌റോവര്‍ കാര്‍ ഇടിച്ചത്. ഗുരുതര പരിക്കേറ്റ അധ്യാപകനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് സംഭവത്തെച്ചൊല്ലി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























