കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

കൊവിഡ് വാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ അത് സൗജന്യമായി തന്നെ നല്‍കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി തന്നെ നല്കുകയാണെങ്കില്‍ അത് നല്ലതാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് വാക്‌സിന്റെ കൂടുതല്‍ ഷെയറിന് അര്‍ഹതയുണ്ടെന്നും കേന്ദ്രം അക്കാര്യം പരിഗണിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ആരോഗ്യമന്ത്രി പറയുന്നു. വാക്‌സിന്‍ ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കുമെന്നും വാക്‌സിന്‍ നല്‍കേണ്ടവരെ സംബന്ധിച്ച മുന്‍ഗണനാ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഐസിഎംആര്‍ ഗൈഡ് ലൈന്‍ അനുസരിച്ചായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുകയെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് ഡ്രൈ റണ്‍ നടന്നു. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരത്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടന്നത്. സംസ്ഥാനത്ത് വാക്‌സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha